ഇടത്- കോണ്‍ഗ്രസ് സഖ്യം ബംഗാളില്‍ അധികാരത്തില്‍ വരും: കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി

ബംഗാളില്‍ സിപിഐഎമ്മുമായ് കോണ്‍ഗ്രസ് ഉണ്ടാക്കിയ ബന്ധത്തെ ന്യായികരിച്ച് ലോക്‌സഭയിലെ കോണ്‍ഗ്രസിന്റെ സഭാ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. ഇടത്- കോണ്‍ഗ്രസ് സഖ്യം ബംഗാളില്‍ അധികാരത്തില്‍ വരും എന്ന് അധിര്‍ രഞ്ജന്‍ ചൌധരി കോല്‍ക്കത്തയില്‍ ട്വന്റിഫോറിനോട് പറഞ്ഞു. ബംഗാളിലെ രാഷ്ട്രിയ സാഹചര്യത്തെക്കുറിച്ച് മുന്‍ വിധി വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്ത് സംഭവിക്കും എന്ന ചോദ്യത്തിന് മുന്‍ വിധി വേണ്ടെന്നാണ് അധിര്‍ രഞ്ജന്‍ ചൌധരിയുടെ മറുപടി. അടിയേഴുക്കുകള്‍ ബംഗാളില്‍ ശക്തമാണ്. ഇടത്- കോണ്‍ഗ്രസ് സഖ്യം ബംഗാളില്‍ അധികാരത്തില്‍ വരും.
ബംഗാളിലെ കോണ്‍ഗ്രസ് – സിപിഐഎം സഖ്യം മോദിയെയും മമതയെയും ഒരു പോലെ നേരിടാനാണ്. ബംഗാളിലെ ജനവിധി ദേശിയ രാഷ്ട്രീയത്തില്‍ പുതിയ ചലനങ്ങള്‍ ഉണ്ടാക്കും എന്നും അധിര്‍ രഞ്ജന്‍ ചൗധരി അവകാശപ്പെട്ടു. ബംഗാളിലെ സംയുക്ത മോര്‍ച്ചയുടെ പ്രചരണങ്ങളുടെ ചുക്കാന്‍ പിടിയ്ക്കുന്നത് ഇപ്പോള്‍ അധിര്‍ രഞ്ജന്‍ ചൌധരിയാണ്.
Story Highlights: congress leader adhir ranjan chowdhury
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here