റിവേഴ്സ് സ്വിങ് ലഭിക്കാനായി വഖാർ യൂനിസ് പന്തിൽ കൃത്രിമം കാണിക്കാറുണ്ടായിരുന്നു: മുഹമ്മദ് ആസിഫ്

പാക് ഇതിഹാസ പേസർ വഖാർ യൂനിസിനെതിരെ ഗുരുതര ആരോപണവുമായി മുൻ താരം മുഹമ്മദ് ആസിഫ്. റിവേഴ്സ് സ്വിങ് ലഭിക്കാനായി വഖാർ പന്തിൽ കൃത്രിമം കാണിക്കാറുണ്ടായിരുന്നു എന്നാണ് അദ്ദേഹത്തിൻ്റെ ആരോപണം. കരിയറിൻ്റെ ആദ്യ കാലത്ത് ന്യൂ ബോളിൽ പന്തെറിയേണ്ടത് എങ്ങനെയാണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു എന്നും കരിയറിൻ്റെ അവസാനത്തിലാണ് അത് പഠിച്ച് എടുത്തതെന്നും ആസിഫ് ആരോപിച്ചു. ഒരു ന്യൂസ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിൻ്റെ ആരോപണം.
“റിവേഴ്സ് സ്വിങ് ലഭിക്കാനായി വഖാർ പന്തിൽ കൃത്രിമം കാണിക്കാറുണ്ടായിരുന്നു. ന്യൂ ബോളിൽ എങ്ങനെ പന്തെറിയണമെന്ന് കരിയറിൻ്റെ അധിക സമയത്തും അദ്ദേഹത്തിന് അറിയുമായിരുന്നില്ല. കരിയറിൻ്റെ അവസാന കാലത്താണ് വഖാർ ന്യൂ ബോളിൽ പന്തെറിയേണ്ടത് എങ്ങനെയെന്ന് പഠിച്ചത്.
നിലവിൽ പാക് ടീമിൻ്റെ പരിശീലകനായ വഖാർ ഒരു പരിശീലകൻ എന്ന നിലയിൽ വഖാർ തികഞ്ഞ പരാജയമാണെന്നും ആസിഫ് ആരോപിച്ചു. റിവേഴ്സ് സ്വിങ് എറിയാനാവുന്ന ഒരു ബൗളറെ വാർത്തെടുക്കാൻ ഇനിയും വഖാറിനു കഴിഞ്ഞിട്ടില്ല. 20 കൊല്ലമായി ഇവർ പരിശീലിപ്പിക്കുന്നു. പക്ഷേ, നല്ല ഒരു ബൗളറെ വാർത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. എണ്ണമുണ്ട്, പക്ഷേ, നിലവാരമില്ല. ഈ രീതി മാറ്റേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: Waqar Younis used to cheat with ball for reverse swing: Mohammad Asif
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here