കേജ്‌രിവാളിന് തിരിച്ചടി; ഡൽഹി ലഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാരം നൽകുന്ന ബിൽ നിയമമായി

ഡൽഹിയിൽ ലഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാരം നൽകുന്ന ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു. ഇതോടെ ഡൽഹി ബിൽ (നാഷണൽ ക്യാപിറ്റൽ ടെറിറ്ററി ഓഫ് ഡൽഹി ഭേദഗതി) നിയമമായി. ആംആദ്മിയുടേയും മറ്റ് പ്രതിപക്ഷ പാർട്ടികളുടേയും ശക്തമായ എതിർപ്പിനിടയിലാണ് ഡൽഹി ബിൽ നിയമമായിരിക്കുന്നത്.
കഴിഞ്ഞ ദിവസം ബിൽ രാജ്യസഭയിൽ പാസാക്കി. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. 2013 ൽ ആദ്യമായി അധികാരത്തിലെത്തിയത് മുതൽ ലെഫ്റ്റനന്റ് ഗവർണറുമായി നിരന്തരം ഏറ്റുമുട്ടുന്ന കേജ്‌രിവാൾ സർക്കാരിന് ഡൽഹി ബിൽ കനത്ത തിരിച്ചടിയാണ്.
ഡൽഹി സർക്കാർ എന്നാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനുപകരം ലഫ്റ്റനന്റ് ഗവർണർ എന്ന നിർവചനം നൽകിക്കൊണ്ടുള്ളതാണ് ഭേദഗതി. സർക്കാരിന്റെ തുടർ നടപടികൾക്ക് ഇനി മുതൽ ലഫ്റ്റനന്റ് ഗവർണറുടെ അനുമതി വേണം.
Story Highlights: Delhi bill, Aravind kejriwal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here