Advertisement

കോലീബി ആരോപണം തള്ളി മുല്ലപ്പള്ളി രാമചന്ദ്രന്‍; കേരളത്തില്‍ ഒരിടത്തും കോണ്‍ഗ്രസിന് ബിജെപി വോട്ട് വേണ്ട

March 29, 2021
1 minute Read

ഗുരുവായൂരിലെ കോലീബി ആരോപണം തള്ളി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരളത്തില്‍ ഒരിടത്തും കോണ്‍ഗ്രസിന് ബിജെപി വോട്ട് വേണ്ടെന്ന് മുല്ലപ്പള്ളി പ്രതികരിച്ചു. ബിജെപിയുമായി ഒരു ധാരണയുമായില്ല. ബിജെപിയുടെ വോട്ട് വാങ്ങില്ല. എത്ര തവണ കോലീബി സഖ്യത്തെക്കുറിച്ച് ചര്‍ച്ച നടത്തി. വസ്തുതയില്ലാത്ത ആരോപണം മാത്രമാണ് അതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

അതേസമയം, കള്ളക്കളിയിലൂടെ ബിജെപിയെ ജയിപ്പിക്കാമെന്ന കരാര്‍ ലീഗും കോണ്‍ഗ്രസും യുഡിഎഫും ഏറ്റെടുത്തിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പഴയ കോലീബി സഖ്യത്തിന്റെ വിശാലമായ രൂപമാണിത്. നേരത്തെ ചില മണ്ഡലങ്ങളില്‍ ഒതുങ്ങിനിന്നിരുന്നത് ഇപ്പോള്‍ വലിയ തോതില്‍ വ്യാപിക്കുകയാണ്. ഇത് തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കുന്ന ധാരണ എന്നതിലുപരി കേരളം ഇപ്പോള്‍ ആര്‍ജിച്ചിരിക്കുന്ന നേട്ടങ്ങള്‍ അട്ടിമറിക്കുക എന്ന ഉദ്ദേശത്തോടെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

Read Also :ട്വന്റിഫോര്‍ അഭിപ്രായ സര്‍വേ; ആദ്യ ഘട്ടത്തില്‍ ഇടതുമുന്നണിക്ക് മുന്‍തൂക്കം: രണ്ടാംഘട്ടം ഇന്ന് വൈകിട്ട് ആറുമുതല്‍

യുഡിഎഫും ബിജെപിയും പരസ്പര ധാരണയിലാണ് ഇതേവരെ കാര്യങ്ങള്‍ നീക്കിയതെന്ന് ഇപ്പോഴത്തെ സംഭവഗതികള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. കേരളത്തില്‍ ഇത്തരമൊരു ധാരണ വേണമെന്നും ഒരു തരത്തിലുള്ള അസ്വാരസ്യം തമ്മിലുണ്ടാകരുതെന്നും നേരത്തെ തന്നെ രണ്ട് നേതൃത്വങ്ങളും തീരുമാനിച്ചിട്ടുണ്ടെന്ന് വേണം അനുമാനിക്കാന്‍. അതിന്റെ ഒരു ഉദാഹരണം പൗരത്വ നിയമഭേദഗതിക്കെതിരെ യോജിച്ച് പ്രക്ഷോഭം നടത്താമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം കോണ്‍ഗ്രസും യുഡിഎഫും തള്ളിയത് തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: Mullappally Ramachandran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top