Advertisement

കേരളത്തിലെ ചില തിയറ്ററുകള്‍ സൂപ്പര്‍ സെന്‍സര്‍ ബോര്‍ഡ് ചമയുന്നു: സംവിധായകന്‍ സജിന്‍ ബാബു

March 30, 2021
1 minute Read

കേരളത്തിലെ ചില തിയറ്ററുകള്‍ സൂപ്പര്‍ സെന്‍സര്‍ ബോര്‍ഡ് ചമയുകയാണെന്ന് സംവിധായകന്‍ സജിന്‍ ബാബു. ദേശീയ പുരസ്‌കാരം നേടിയ ബിരിയാണിയുടെ പ്രദര്‍ശനം ചില തിയറ്ററുകള്‍ ഉപേക്ഷിച്ചതിനെതിരെയായിരുന്നു സജിന്‍ ബാബുവിന്റെ പ്രതികരണം. ലൈംഗികതയും ഇസ്ലാമോഫോബിയയും ആരോപിച്ച് സിനിമയെ ഒറ്റപ്പെടുത്താനാണ് ശ്രമമെന്നും സജിന്‍ ബാബു തിരുവനന്തപുരത്ത് നടന്ന മീറ്റ് ദ പ്രസില്‍ പറഞ്ഞു.

Read Also: ‘ബിരിയാണി’ ഒരു പ്രതികാര കഥ; സംവിധായകന്‍ സജിന്‍ ബാബു ട്വന്റിഫോറിനോട് സംസാരിക്കുന്നു

സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണി ഈ മാസം 26 നാണ് തിയറ്ററുകളിലേക്ക് എത്തിയത്. ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകന്‍ സജിന്‍ ബാബു തന്നെയാണ്. യുഎന്‍എന്‍ ഫിലിം ഹൗസ് നിര്‍മിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കാര്‍ത്തിക് മുത്തുകുമാറും സംഗീത സംവിധാനം ലിയോ ടോമും ചിത്ര സംയോജനം അപ്പു എന്‍. ഭട്ടതിരിയുമാണ് നിര്‍വഹിച്ചിരിക്കുന്നത്.

Story Highlights: Director Sajin Babu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top