രാജ്യസഭാ തെരഞ്ഞെടുപ്പ് ഉടന്‍ നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍; ഹൈക്കോടതിയെ രേഖാമൂലം അറിയിച്ചു

രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവച്ച നടപടിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍ രേഖാമൂലം നിലപാട് അറിയിച്ചു. നിയമസഭയുടെ കാലാവധി അവസാനിക്കും മുന്‍പേ തെരഞ്ഞെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു.
രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ചോദ്യം ചെയ്ത് സിപിഐഎമ്മും നിയമസഭാ സെക്രട്ടറിയും സമര്‍പ്പിച്ച ഹര്‍ജിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് അറിയിച്ചത്. ഈ നിയമസഭയുടെ കാലാവധി അവസാനിക്കും മുന്‍പുതന്നെ രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നിലവില്‍ കോടതിയില്‍ വാദം തുടരുകയാണ്.
നിലവില്‍ പ്രഖ്യാപനം മാത്രമാണ് നടത്തിയിരുന്നതെന്നും ആ തിയതിയില്‍ മാറ്റം വരുത്തുക മാത്രമാണ് ചെയ്തതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
updated -5.22 pm (30-03-2021) രാജ്യസഭാ തെരഞ്ഞെടുപ്പ് വിഷയത്തില്‍ വീണ്ടും നിലപാട് തിരുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍. നിയമസഭാ കാലാവധി അവസാനിക്കും മുന്‍പ് തെരഞ്ഞെടുപ്പ് നടത്തുമെന്ന് അറിയിച്ചത് രേഖപ്പെടുത്തേണ്ടെന്ന് കമ്മീഷന്‍ ഹൈക്കോടതിയില്‍ നിലപാട് സ്വീകരിച്ചു. തിങ്കളാഴ്ച നിലപാട് സ്വീകരിക്കാമെന്നും കമ്മീഷന്‍ അറിയിച്ചു. തനിക്ക് സംഭവിച്ച പിഴവാണ് ആദ്യത്തെ നിലപാട് എന്നും കമ്മീഷന്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു.
Story Highlights: Election Commission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here