സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സൗജന്യ ചികിത്സ; ‘മെഡിസെപ്’ പദ്ധതിക്ക് ഹൈക്കോടതിയുടെ അനുമതി

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള സൗജന്യ ചികിത്സ പദ്ധതിയായ മെഡിസെപ് പദ്ധതി തുടങ്ങാൻ സർക്കാറിന് ഹൈക്കോടതിയുടെ അനുമതി. പദ്ധതി നടപ്പാക്കുന്നതിനെതിരെ റിലയൻസ് ഇൻഷുറൻസ് കമ്പനി നൽകിയ ഹർജി ഹൈക്കോടതി തള്ളി.
2019 ൽ റിലയൻസ് ഇൻഷുറൻസ് കമ്പനിയെയായിരുന്നു പദ്ധതിക്കായി ആദ്യം തെരഞ്ഞെടുത്തത്. എന്നാൽ ചികിത്സ നൽകാനുള്ള സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികൾ ഒരുക്കാൻ റിലയൻസ് കമ്പനിക്ക് കഴിഞ്ഞില്ല. ഇതേ തുടർന്ന് സർക്കാർ കരാർ റദ്ദാക്കി വീണ്ടും താത്പര്യ പത്രം ക്ഷണിച്ചു. എന്നാൽ റിലയൻസിനെ ഇതിൽ പങ്കെടുക്കുന്നതിൽ നിന്ന് സർക്കാർ വിലക്കിയിരുന്നു. ഈ നടപടി തെറ്റാണെന്നായിരുന്നു കമ്പനിയുടെ വാദം.
Story Highlights: Medisep
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here