‘കേരളത്തിൽ പണത്തിന് വേണ്ടി മാത്രം അധികാരം കയ്യാളുന്നവർ; ഇരുമുന്നണികളും നാടിനെ കൊള്ളയടിച്ചു’: നരേന്ദ്രമോദി

കേരളത്തിലുള്ളത് പണത്തിന് വേണ്ടി മാത്രം അധികാരം കയ്യാളുന്നവരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൽഡിഎഫിനേയും യുഡിഎഫിനേയും മോദി രൂക്ഷമായി വിമർശിച്ചു. ഇരുമുന്നണികളും മാറി, മാറി ജനങ്ങളെ കൊള്ളയടിച്ചുവെന്നും മോദി കുറ്റപ്പെടുത്തി. പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു പ്രധാനമന്ത്രി.
കേരളത്തിൽ നിലവിലുള്ളത് വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. യുഡിഎഫ് സൂര്യ വെളിച്ചത്തെ പോലും വെറുതെ വിട്ടില്ല. ഏതാനും സ്വർണ നാണയങ്ങൾക്ക് വേണ്ടി എൽഡിഎഫ് കേരളത്തെ വഞ്ചിക്കുകയാണെന്നും മോദി പറഞ്ഞു.
ശബരിമല വിഷയവും മോദി പ്രസംഗത്തിൽ പരാമർശിച്ചു. ഭക്തർക്കെതിരായ പൊലീസ് നടപടിയിൽ എൽഡിഎഫ് മറുപടി പറയണം. ഭക്തരെ പൊലീസ് അതിക്രമിച്ചപ്പോൾ യുഡിഎഫ് മൗനം പാലിച്ചു. പൊലീസ് ലാത്തികളെ തങ്ങൾ ഭയപ്പെടുന്നില്ലെന്നും മോദി കൂട്ടിച്ചേർത്തു.
Story Highlights: narendra modi, sabarimala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here