ഭാര്യക്കൊപ്പം മുഖം മറച്ച് പാചക വീഡിയോ തയ്യാറാക്കി യു ട്യൂബിലിട്ടു. ഒളിവിൽ കഴിയുന്ന മാഫിയ അംഗത്തിന്റെ ടാറ്റു ചതിച്ചു

ഒളിവിൽ കഴിയുന്നതിനിടെ മുഖം കാണിക്കാതെ പാചക വീഡിയോ തയ്യാറാക്കി യു ട്യൂബിലിട്ട മാഫിയ അംഗം അറസ്റ്റിൽ. ഇറ്റാലിയൻ മാഫിയ അംഗമായ മാർക് ഫെറൻ ക്ലോഡെ ബയാർട്ടാണ് ഡൊമനിക്കൽ റിപബ്ലിക്കിൽ നിന്നും പിടിയിലായത്.
2014 മുതൽ ഇറ്റാലിയൻ അധികൃതരിൽ നിന്ന് ഒളിച്ചോടി കരീബിയൻ പ്രദേശമായ ബോക്ക ചിക്കയിൽ ഒളിവിൽ കഴിയുകയായിരുന്നു ബയാർട്ട്. ഇറ്റലിയിലെ പ്രമുഖ മാഫിയ സംഘമായ ഇൻട്രാൻഗെറ്റയുടെ ഒരു അംഗത്തിനായി നെതർലഡിലേക്ക് കൊക്കെയ്ൻ കടത്തിയതിനാണ് ബയാർട്ടിനെതിരെ കേസ്. തുടർന്ന് ഇയാൾ ബോക്കേ ചിക്കയിലേക്ക് കടക്കുകയായിരുന്നു.
വർഷങ്ങൾക്ക് ശേഷം യു ട്യൂബിൽ ഇറ്റാലിയൻ പാചക കുറിപ്പുകൾ പങ്കുവെക്കുന്ന ഒരു വീഡിയോ പൊലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. മുഖം മറച്ച് ഭാര്യക്കൊപ്പമായിരുന്നു വീഡിയോ. എന്നാൽ വിഡിയോയിൽ ഒരു ടാറ്റു കാണാമായിരുന്നു. ടാറ്റു തിരിച്ചറിഞ്ഞതോടെ പൊലീസ് ബയാർട്ടാണെന്ന് ഉറപ്പിക്കുകയായിരുന്നു.
ബുധനാഴ്ച ഡൊമനിക് റിപബ്ലിക്കിന്റെ തലസ്ഥാനമായ സാൻഡോ ഡൊമിങ്കോയിൽവച്ച് ഇയാളെ പൊലീസ് പിടികൂടി. തുടർന്ന് വടക്കൻ ഇറ്റലിയിലെ മിലൻസ് മാൽപെൻസ വിമാനത്താവളത്തിലെത്തിച്ചു. കലാബ്രിയയിലെ തെക്കൻ മേഖലയിലെ പ്രധാന മാഫിയ സംഘമാണ് എൻട്രാൻഗെറ്റ. യൂറോപ്പിൽ മാഫിയ സംഘങ്ങളെ നിയന്ത്രിക്കുന്നത് ഇവരാണ്.
Story Highlights: Ndrangheta Mafia Fugitive Is Caught In The Caribbean after appearing in YouTube Cooking Videos, Where he showed off his distinctive Tattoos.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here