സൗദിയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 556 പേര്‍ക്ക്; ആകെ രോഗികളുടെ എണ്ണം വീണ്ടും അയ്യായിരം കടന്നു

സൗദിയില്‍ ആകെ കൊവിഡ് ചികിത്സയില്‍ ഉള്ളവരുടെ എണ്ണം അയ്യായിരം കടന്നു. 556 കൊവിഡ് കേസുകളും ഏഴ് മരണവുമാണ് ഇന്ന് റിപോര്‍ട്ട് ചെയ്തത്. നാല് മാസങ്ങള്‍ക്ക് ശേഷമാണ് സൗദിയിലെ ആക്ടീവ് കേസുകള്‍ വീണ്ടും അയ്യായിരത്തിന് മുകളില്‍ എത്തിയത്. സൗദി ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തു വിട്ട റിപ്പോര്‍ട്ട് പ്രകാരം കൊവിഡ് ചികിത്സയില്‍ ഉള്ളത് 5,045 പേരാണ്. ഇതില്‍ 694 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. 3,89,422 കൊവിഡ് കേസുകളും 3,77,714 രോഗമുക്തിയും 6,663 മരണവുമാണ് സൗദിയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്തത്.
രോഗമുക്തി നിരക്ക് 96.99 ശതമാനമായി കുറഞ്ഞു. 24 മണിക്കൂറിനിടെ സൗദിയില്‍ 57,626 സാമ്പിളുകളാണ് പരിശോധിച്ചത്. 410 പേര്‍ ഇന്ന് രോഗമുക്തി നേടി. റിയാദ് പ്രവിശ്യയില്‍ മാത്രം 228 കൊവിഡ് കേസുകള്‍ ഇന്ന് റിപോര്‍ട്ട് ചെയ്തു. കിഴക്കന്‍ പ്രവിശ്യയില്‍ -93, മക്ക മേഖലയില്‍ -87, മദീനയില്‍ -23 ഉം കൊവിഡ് കേസുകള്‍ ഇന്ന് സ്ഥിരീകരിച്ചു.
രാജ്യത്തു കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 43,04,351 ആയി ഉയര്‍ന്നു. ഒരു ലക്ഷത്തിലേറെ പേര്‍ ഓരോ ദിവസവും സൗദിയില്‍ വാക്‌സിന്‍ എടുക്കുന്നുണ്ട്. അതേസമയം പ്രാര്‍ഥിക്കാന്‍ എത്തിയവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നു സൗദിയില്‍ ഒന്‍പത് പള്ളികള്‍ കൂടി അടച്ചു. ഇതോടെ 51 ദിവസത്തിനിടെ അടച്ച പള്ളികള്‍ 405 ആയി. ഇതില്‍ 382 പള്ളികളും അണുനശീകരണത്തിന് ശേഷം വീണ്ടും തുറന്നു.
Story Highlights: Saudi Arabia reports 556 COVID-19 cases in 24 hours
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here