400ലധികം പേർക്കുള്ള ശമ്പളം നൽകാതെ ബിസിസിഐ

ഇക്കഴിഞ്ഞ ആഭ്യന്തര സീസണിൽ പങ്കായ 400ലധികം പേർക്കുള്ള ശമ്പളം നൽകാതെ ബിസിസിഐ. മാച്ച് ഒഫീഷ്യലുകൾ, അമ്പയർമാർ, സ്കോറർമാർ, വിഡിയോ അനലിസ്റ്റുകൾ തുടങ്ങിയ വിഭാഗത്തിൽ പെട്ടവർക്കാണ് ശമ്പളം മുടങ്ങിയിരിക്കുന്നത്. ഇതോടൊപ്പം രഞ്ജി ട്രോഫി മാത്രം കളിക്കുന്ന താരങ്ങൾക്ക് നൽകാമെന്നറിയിച്ചിരുന്ന നഷ്ടപരിഹാരവും ഇതുവരെ വിതരണം ചെയ്തിട്ടില്ല.
സാധാരണ ഗതിയിൽ ജോലി കഴിഞ്ഞ് 15 ദിവസത്തിനുള്ളിൽ തങ്ങൾക്ക് ശമ്പളം ലഭിക്കുമെന്ന് ഒരു അമ്പയർ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, സയ്യിദ് മുഷ്താഖ് അലി ടൂർണമെൻ്റ് കഴിഞ്ഞിട്ട് രണ്ട് മാസമായിട്ടും ഇതുവരെ തങ്ങൾക്ക് ശമ്പളം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ക്രിക്കറ്റ് ഓപ്പറേഷൻസ് ജനറൽ മാനേജറായ സാബ കരീം കഴിഞ്ഞ വർഷം രാജിവച്ചിരുന്നു. നിലവിൽ ബിസിസിഐയിൽ ഒരു ക്രിക്കറ്റ് ഓപ്പറേഷൻസ് ജനറൽ മാനേജർ ഇല്ല. അതുകൊണ്ടാണ് ശമ്പളം മുടങ്ങിയതെന്നാണ് സൂചന.
കൊവിഡ് സാഹചര്യം പരിഗണിച്ച് കഴിഞ്ഞ സീസണിൽ രഞ്ജി ട്രോഫി മത്സരങ്ങൾ നടത്തിയിരുന്നില്ല. വിജയ് ഹസാരെ, സയ്യിദ് മുഷ്താഖ് അലി എന്നീ പരിമിത ഓവർ ടൂർണമെൻ്റുകൾ മാത്രമാണ് കഴിഞ്ഞ സീസണിൽ നടത്തിയത്. ഇപ്പോൾ സീനിയർ വനിതകളുടെ 50 ഓവർ മത്സരങ്ങൾ നടക്കുകയാണ്.
Story Highlights: BCCI pending payments of more than 400 match officials, umpires and players
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here