അങ്കമാലി നഗരസഭ മുൻ വൈസ് ചെയർമാൻ വാഹനാപകടത്തിൽ മരിച്ചു

അങ്കമാലി നഗരസഭ മുൻ വൈസ് ചെയർമാനും സിപിഐഎം നേതാവുമായ എം. എസ് ഗിരീഷ് കുമാർ വാഹനാപകടത്തിൽ മരിച്ചു. ഗിരീഷ് കുമാർ സഞ്ചരിച്ച സ്‌കൂട്ടർ മറ്റൊരു വാഹനത്തിൽ തട്ടി മറിയുകയായിരുന്നു. വീഴ്ചയിൽ തലയ്‌ക്കേറ്റ പരുക്കാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ നായത്തോട് നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. മൂന്ന് തവണ നഗരസഭ കൗൺസിലർ ആയിരുന്നു ഗിരീഷ്. അങ്കമാലി സർവീസ് സൊസൈറ്റിയുടെ പ്രസിഡന്റ് കൂടിയായിരുന്നു ഗിരീഷ് കുമാർ.

Story Highlights: M S Gireesh kumar, accident

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top