തിരുവനന്തപുരത്തെ പാറശ്ശാലയിലുണ്ട്, കോഴിക്കോടും വടകരയും ആലത്തൂരും!

കേരളത്തിലെ ഒരു നിയോജക മണ്ഡലത്തിലെ മൂന്ന് ബൂത്തുകള്‍ക്ക് സംസ്ഥാനത്തെ മറ്റ് നിയോജകമണ്ഡലങ്ങളുടെ പേരുണ്ട്. സംശയമുണ്ടെങ്കില്‍ തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല മണ്ഡലത്തിലൂടെ ഒന്ന് യാത്ര ചെയ്താല്‍ മതി. മലബാറില്‍ ഉള്‍പ്പെടുന്ന ആ മൂന്ന് മണ്ഡലങ്ങളാണ് പാറശ്ശാലയിലുള്ളത്. കോഴിക്കോടും വടകരയും ആലത്തൂരും ഇവിടുണ്ട്.
തീപാറും മത്സരങ്ങള്‍ നടക്കുന്ന മണ്ഡലങ്ങളാണ് എല്ലാമെന്നതും ശ്രദ്ധേയം. ആലത്തൂര്‍ മണ്ഡലം പാലക്കാട് ജില്ലയിലെങ്കിലും ഈ ആലത്തൂരുകാര് വോട്ടിടുന്നത് തിരുവനന്തപുരത്ത് ഇങ്ങ് പാറശ്ശാലയിലാണ്. ആലത്തൂര്‍ മണ്ഡലത്തില്‍ നിന്ന് ശരിക്കും കോഴിക്കോട് മണ്ഡലത്തിലേക്ക് മണിക്കൂറുകള്‍ സഞ്ചരിക്കണം. പക്ഷെ പാറശ്ശാലയില്‍ ആലത്തൂര്‍ കടന്നാല്‍ കോഴിക്കോടാണ്.
കോഴിക്കോട് നിന്ന് തൊട്ടടുത്ത വടകരയിലേക്ക് പോകാം. ആര്‍എംപി നേതാവ് കെകെ രമയുടെ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് ശ്രദ്ധേയമായ ഇടമല്ല ഈ വടകര. പാറശ്ശാല മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളായ എല്‍ഡിഎഫിലെ സി കെ ഹശീന്ദ്രനും യുഡിഎഫിലെ അന്‍സജിത റസലും എന്‍ഡിഎയിലെ കരമന ജയനും വോട്ട് തേടി ഈ വടകരയിലെത്തും.
Story Highlights: trivandrum, assembly elections 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here