അനിൽ ദേശ്മുഖിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി വിധി പറയാൻ മാറ്റി

മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെതിരെയുള്ള അഴിമതി ആരോപണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുംബൈ മുൻ പൊലീസ് കമ്മീഷണർ പരംബീർ സിംഗ് സമർപ്പിച്ച ഹർജി ബോംബെ ഹൈക്കോടതി വിധി പറയാൻ മാറ്റി. ഹർജി നിലനിൽക്കുമോയെന്നതിലാണ് വിധി പറയുക.
മണിക്കൂറുകൾ നീണ്ട മാരത്തൺ വാദമാണ് ഇന്ന് ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ നടന്നത്. വാദമുഖങ്ങൾക്കിടെ കോടതി പരംബീർ സിംഗിനോട് നിശിതമായ ചോദ്യങ്ങൾ ഉന്നയിച്ചു. കുറ്റകൃത്യം നടന്നുവെന്ന് ബോധ്യമുണ്ടെങ്കിൽ എന്തുകൊണ്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്തില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്ത ചോദിച്ചു. സിബിഐയ്ക്ക് അയയ്ക്കണമെങ്കിൽ എഫ്‌ഐആർ വേണ്ടേയെന്ന് പരംബീർ സിംഗിനോട് ആരാഞ്ഞ ഹൈക്കോടതി, കുറ്റകൃത്യം നടന്നുവെന്ന് ബോധ്യപ്പെട്ടിട്ടും കേസെടുക്കാത്തത് ഉത്തരവാദിത്തത്തിലെ വീഴ്ചയാണെന്നും നിരീക്ഷിച്ചു.
Story Highlights: Anil deshmukh, parambir singh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here