എ. രാജയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്കി

ഡിഎംകെ മുതിർന്ന നേതാവ് എ. രാജയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്കി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി. 48 മണിക്കൂറത്തേയ്ക്കാണ് വിലക്ക്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരായ പരാമർശവുമായി ബന്ധപ്പെട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
എടപ്പാടി പളനിസ്വാമിക്കെതിരെ എ. രാജ നടത്തിയ പരാമർശം വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. അവിഹിത ബന്ധത്തിൽ പിറന്ന വളർച്ചയെത്താത്ത കുഞ്ഞ് എന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എടപ്പാടി പളനിസ്വാമിക്കെതിരെ രാജ നടത്തിയ പരാമർശം. ഇതിന് പിന്നാലെ രാജയ്‌ക്കെതിരെ അണ്ണാ ഡിഎംകെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. പരാതി പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്കിയതിന് പുറമേ അടിയന്തരമായി വിശദീകരണം നൽകാനും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.
Story Highlights: A Raja, Tamilnadu, DMK
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here