പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മുഖ്യമന്ത്രി; വികസന – സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ കണക്കുകള്‍ നിരത്തി താരതമ്യം ചെയ്യാനുള്ള ധൈര്യമുണ്ടോ?

പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസന – സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ കണക്കുകള്‍ നിരത്തി താരതമ്യം ചെയ്യാനുള്ള ധൈര്യമുണ്ടോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തെ വെല്ലുവിളിച്ചത്.

തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലെത്തി നില്‍ക്കുകയാണ്. ഇനിയെങ്കിലും വര്‍ഗീയതയും വ്യക്തിഹത്യയും നുണപ്രചരണങ്ങളും മാറ്റി നിര്‍ത്തി നാടിന്റെ വികസനവും ക്ഷേമവും ചര്‍ച്ച ചെയ്യാന്‍ യുഡിഎഫും ബിജെപിയും തയ്യാറാകുമോ? കഴിഞ്ഞ അഞ്ച് വര്‍ഷത്തെ എല്‍ഡിഎഫ് സര്‍ക്കാരും അതിനു തൊട്ടു മുന്‍പുള്ള യുഡിഎഫ് സര്‍ക്കാരും നടത്തിയ വികസന – സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കണക്കുകള്‍ നിരത്തി, കൃത്യമായ വസ്തുതകള്‍ മുന്നോട്ടു വച്ച് താരതമ്യം ചെയ്യാനുള്ള ധൈര്യം യുഡിഎഫിനുണ്ടോ? ജനാധിപത്യ സംവിധാനത്തിനകത്ത് ജനങ്ങളോട് കാണിക്കേണ്ട ഉത്തരവാദിത്വം നിറവേറ്റാന്‍ ഈ വെല്ലുവിളി ഏറ്റെടുക്കുമോയെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.

Story Highlights: CM challenges opposition

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top