ഇരട്ട വോട്ട്; ഒറ്റപ്പാലത്തെ ഇരട്ട സഹോദരന്മാര്‍ പ്രതിപക്ഷ നേതാവിന് എതിരെ പരാതി നല്‍കി

ഇരട്ട വോട്ട് ആരോപണത്തില്‍ പാലക്കാട് ഒറ്റപ്പാലത്തെ ഇരട്ട സഹോദരന്മാര്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ പരാതി നല്‍കി. തങ്ങളുടെ പേരില്‍ ഇരട്ട വോട്ടുണ്ടെന്ന് വ്യാജ പ്രചാരണം നടത്തിയെന്ന് കാട്ടിയാണ് ഇവര്‍ എസ്പിക്ക് പരാതി നല്‍കിയത്.
ഒറ്റപ്പാലം മണ്ഡലത്തിലെ അരുണ്‍, വരുണ്‍ എന്നീ ഇരട്ട സഹോദരന്മാരുടെ പേരുകളാണ് പ്രതിപക്ഷ നേതാവ് പുറത്തുവിട്ട പട്ടികയിലുള്ളത്. ഇന്നലെയാണ് പ്രതിപക്ഷ നേതാവ് ഇരട്ട വോട്ടിന്റെ വിശദാംശങ്ങള്‍ വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടത്. നാലര ലക്ഷത്തോളം വരുന്ന വോട്ടര്‍മാരുടെ വിവരം രമേശ് ചെന്നിത്തല പുറത്തുവിട്ടു. ഈ കൂട്ടത്തിലാണ് ഇരട്ട സഹോദരന്മാരും ഉള്‍പ്പെട്ടത്. ഒറ്റപ്പാലം മണ്ഡലത്തിലെ 135ാം നമ്പര്‍ ബൂത്തിലാണ് അരുണിനും വരുണിനും വോട്ടുള്ളത്. ഇന്ന് ഉച്ചയോടെയാണ് സംഭവം തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടതെന്ന് അരുണും വരുണും പറഞ്ഞിരുന്നു.
Story Highlights: twin vote, ramesh chennithala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here