Advertisement

സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ കൈയില്‍ കിട്ടിയത് കാലിയായ ഖജനാവ്; ഇപ്പോള്‍ ഖജനാവില്‍ മിച്ചമുള്ളത് അയ്യായിരത്തില്‍പ്പരം കോടി രൂപ: ധനമന്ത്രി

April 1, 2021
1 minute Read

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ കൈയില്‍ കിട്ടിയത് കാലിയായ ഖജനാവെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്. ഇപ്പോള്‍ ഖജനാവില്‍ മിച്ചമുള്ളത് അയ്യായിരത്തില്‍പ്പരം കോടി രൂപയാണെന്നും ധനമന്ത്രി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് കാലിയായ ഖജനാവുമായാണെങ്കില്‍ അധികാരം വിട്ടൊഴിയുന്നത് കുറഞ്ഞത് അയ്യായിരം കോടി രൂപയുടെ ട്രഷറി മിച്ചവുമായാണ്. കൊവിഡ് ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കിടയിലും വ്യക്തമായ ധനകാര്യ മാനേജ്‌മെന്റിലൂടെ എല്ലാ പേയ്മെന്റുകളും കൊടുത്താണ് ഈ വര്‍ഷം അവസാനിക്കുന്നത്. എല്ലാം നല്‍കി കഴിഞ്ഞ ശേഷവും അയ്യായിരം കോടി രൂപയെങ്കിലും ട്രഷറി മിച്ചമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നാണ് പ്രാഥമിക വിലയിരുത്തല്‍.

ഈ വര്‍ഷം എടുക്കാമായിരുന്ന രണ്ടായിരം കോടി രൂപയിലധികം കടമെടുക്കാതെ അടുത്ത വര്‍ഷത്തേക്ക് മാറ്റിവെച്ചതുള്‍പ്പെടെയാണിത്. ഇത് അടുത്ത സാമ്പത്തിക വര്‍ഷത്തെ ധന മാനേജ്മെന്റ് സുഗമമാക്കുമെന്നുറപ്പാണെന്നും തോമസ് ഐസക്ക് പറഞ്ഞു.

Story Highlights: Dr.T.M Thomas Isaac

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top