രാജ്യത്തെ ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ വെട്ടിക്കുറച്ച ഉത്തരവ് പിൻവലിച്ച് ധനമന്ത്രി

രാജ്യത്തെ ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ വെട്ടിക്കുറച്ച ഉത്തരവ് പിൻവലിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. നിക്ഷേപങ്ങളുടെ പലിശ വെട്ടിക്കുറച്ച തീരുമാനം വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പലിശ വെട്ടിക്കുറച്ച ഉത്തവ് സർക്കാർ പിൻവലിക്കുകയാണ് എന്ന് നിർമമ്മല സീതാരാമൻ ട്വിറ്ററിലൂടെ അറിയിച്ചത്. ധനവകുപ്പ് പുറത്തിറക്കിയ ഓർഡർ പിൻവലിക്കുമെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.
ഏപ്രിൽ ഒന്നുമുതൽ ചെറുകിട നിക്ഷേപങ്ങളുടെ പലിശ വെട്ടിക്കുറയ്ക്കും എന്നായിരുന്നു കേന്ദ്രം ആദ്യം ഉത്തരവ് ഇറക്കിയത്.സേവിങ്ങ്‌സ് ഡെപ്പോസിറ്റുകളുടെ പലിശ 4 ശതമാനത്തിൽ നിന്നും 3.5 ശതമാനമാക്കിയ ഉത്തരവായിരുന്നു കേന്ദ്രം പുറത്തിറക്കിയത്. കേന്ദ്രം ആദ്യം ഇറക്കിയ ഉത്തരവിൽ പി.പി.എഫ് റേറ്റ് 7.1 ശതമാനത്തിൽ നിന്നും 6.4 ശതമാനമാക്കിയിരുന്നു. ഒരുവർഷത്തെ ഫിക്‌സഡ് ഡെപ്പോസിറ്റിന്റെ പലിശ 5.5 ശതമാനത്തിൽ നിന്നും 4.4 ശതമാനമായാണ് കുറച്ചത്. മുതിർന്ന പൗരന്മാരുടെ സേവിങ്ങ്‌സ് സ്‌കീമിലെ പലിശ നിരക്കിലും കുറവ് വരുത്തിയിരുന്നു. 7.4 ശതമാനത്തില് നിന്ന് 6.5 ശതമാനമായാണ് ഇത് കുറച്ചിരുന്നത്.
Story Highlights: Interest Rate Cuts On Small Savings Dropped
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here