Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (01-04-2021)

April 1, 2021
1 minute Read

വാളയാർ കേസ് സിബിഐ ഏറ്റെടുത്തു

വാളയാർ പെൺകുട്ടികളുടെ മരണത്തിൽ സിബിഐ അന്വേഷണം ആരംഭിച്ചു. കൊലക്കുറ്റം ചുമത്തി സിബിഐ കേസ് രജിസ്റ്റർ ചെയ്തു. പോക്‌സോ വകുപ്പുകളും ചുമത്തിയാണ് സിബിഐ കേസ് എടുത്തത്.

രാജ്യത്ത് 24 മണിക്കൂറിനിടെ 459 മരണം; ഈ വർഷം രേഖപ്പെടുത്തുന്ന ഏറ്റവു ഉയർന്ന കണക്ക്

രാജ്യത്തെ കൊവിഡ് കേസുകളിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 72,330 പോസിറ്റീവ് കേസുകളും, 459 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് കേസുകൾ 1,22,21,665 ആയി. ആകെ മരണസംഖ്യ 1,62,927 ആയി. ആറ് സംസ്ഥാനങ്ങളിൽ രോഗവ്യാപനം അതിരൂക്ഷമാണ്.

കൊച്ചി യുഡിഎഫ് സ്ഥാനാർത്ഥി ടോണി ചമ്മണിക്ക് കൊവിഡ്

കൊച്ചി യുഡിഎഫ് സ്ഥാനാർത്ഥി ടോണി ചമ്മണിക്ക് കൊവിഡ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി ആളുകളുമായി സമ്പർക്കത്തിൽ ഏർപ്പെടാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് ചമ്മണിക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇത് ആശങ്ക ഉളവാക്കുന്നതാണ്.

ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി പുന:സ്ഥാപിക്കാൻ അനുമതി നൽകി പാകിസ്താൻ

ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി പുന:സ്ഥാപിക്കാൻ അനുമതി നൽകി പാകിസ്താൻ. പഞ്ചസാര, പരുത്തി, ചണം എന്നിവയുടെ ഇറക്കുമതിക്ക് പാകിസ്താൻ ധനകാര്യ മന്ത്രി ഹമ്മദ് അസ്ഹർ അനുമതി നൽകി.

Story Highlights: todays news headlines april 1

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top