Advertisement

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: തിരുവനന്തപുരം നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം

April 1, 2021
Google News 5 minutes Read

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ഐജിപിയും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുമായി ബല്‍റാം കുമാര്‍ ഉപാദ്ധ്യായ അറിയിച്ചു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ ചടങ്ങ് ഉച്ചക്ക് മൂന്നു മുതല്‍ രാത്രി എട്ടുവരെയാണ്. ഈ സമയത്താണ് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

  • ശംഖുമുഖം- ഓള്‍സെയിന്റ്‌സ്- ചാക്ക വെണ്‍പാലവട്ടം – മുക്കോലക്കല്‍ ആറ്റിന്‍കുഴി- ടെക്‌നോപാര്‍ക്ക് – കഴക്കൂട്ടം – അമ്പലത്തിന്‍കര കാര്യവട്ടം – ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വരെയുള്ള റോഡില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ദേശീയപാതയിലെ കഴക്കൂട്ടം മുതല്‍ ശ്രീകാര്യം വരെയുള്ള റോഡിലും ഉച്ചക്ക് മൂന്നു മുതല്‍ ഗതാഗത ക്രമീകരണം ഉള്ളതിനാല്‍ പൊതുജനങ്ങള്‍ പരമാവധി റോഡ് ഒഴിവാക്കി യാത്ര ചെയ്യേണ്ടതാണ്.
  • കഴക്കൂട്ടം മുതല്‍ ശ്രീകാര്യം വരെയുള്ള ദേശീയപാതക്ക് സമാന്തരമായോ, ഗതാഗതതടസം ഉണ്ടാക്കുന്ന രീതിയിലോ, മറ്റു വാഹനങ്ങള്‍ക്ക് കടന്നു പോകുന്നതിന് തടസം ഉണ്ടാക്കുന്ന രീതിയിലോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാന്‍ അനുവദിക്കുന്നതല്ല.

വാഹനങ്ങള്‍ വഴി തിരിച്ചുവിടുന്ന വിധം

  • കൊല്ലം ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേയ്ക്ക് വരുന്ന എല്ലാ വാഹനങ്ങളും വെട്ടുറോഡ് നിന്നും തിരിഞ്ഞ് ചന്തവിള – കാട്ടായിക്കോണം ചേങ്കോട്ടുകോണം – ചെമ്പഴന്തി ശ്രീകാര്യം വഴിയോ, കാട്ടായിക്കോണം – പോത്തന്‍കോട് – നന്നാട്ട്കാവ് – കന്യാകുളങ്ങര മണ്ണന്തല വഴിയോ തിരുവനന്തപുരത്തേക്ക് പോകേണ്ടതാണ്.
  • തിരുവനന്തപുരം നഗരത്തില്‍ നിന്നും കൊല്ലം ഭാഗത്തേയ്ക്ക് പോകേണ്ട എല്ലാ വാഹനങ്ങളും ശ്രീകാര്യം ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് ചെമ്പഴന്തി – കാട്ടായിക്കോണം – ചന്തവിള – വെട്ടുറോഡ് വഴി പോകേണ്ടതാണ്.
  • പട്ടം ഭാഗത്തു നിന്നും കൊല്ലം ഭാഗത്തേക്ക് പോകേണ്ട ദീര്‍ഘദൂര സര്‍വ്വീസ് വാഹനങ്ങള്‍ കേശവദാസപുരത്ത് നിന്നും തിരിഞ്ഞ് എംസി റോഡിലൂടെ പോകേണ്ടതാണ്.

നോ-പാര്‍ക്കിംഗ് സ്ഥലങ്ങള്‍

  • അമ്പലത്തിന്‍കര മുസ്ലീം ജുമാ അത്ത് ജംഗ്ഷന്‍ കുമഴിക്കര ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം ഗേറ്റ് I, II, III, IV കാര്യവട്ടം എല്‍എന്‍സിപിഇയുടെ പുറകുവശം – കുരിശടി ജംഗ്ഷന്‍ വരെയുള്ള റോഡില്‍ യാതൊരു വിധ പാര്‍ക്കിംഗുകളും അനുവദിക്കുന്നതല്ല. ഈ റോഡിലൂടെയുള്ള ഗതാഗതം വണ്‍വേ ആയി ക്രമീകരിച്ചിട്ടുള്ളതാണ്. (ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിന് ചുറ്റുമുള്ള റോഡ്)
  • കാര്യവട്ടം ജംഗ്ഷനില്‍ നിന്നും എല്‍എന്‍സിപിഇ കുരിശടി ജംഗ്ഷന്‍ പുല്ലാന്നിവിള വരെയുള്ള റോഡില്‍ യാതൊരുവിധ പാര്‍ക്കിംഗുകളും അനുവദിക്കുന്നതല്ല.
  • കാര്യവട്ടം ജംഗ്ഷന്‍ മുതല്‍ കഴക്കുട്ടം ജംഗ്ഷന്‍ വരെയുള്ള ദേശീയപാതയുടെ ഇരുവശവുമുള്ള റോഡില്‍ യാതൊരുവിധ പാര്‍ക്കിംഗുകളും അനുവദിക്കുന്നതല്ല (ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിന് മുന്‍വശമുള്ള ദേശീയപാത)
  • എയര്‍ പോര്‍ട്ട് മുതല്‍ ചാക്ക ബൈപ്പാസ് – കഴക്കൂട്ടം ബൈപ്പാസ് – കാര്യവട്ടം വരെയുള്ള റോഡിലും പാര്‍ക്കിംഗ് അനുവദിക്കുന്നതല്ല.

സ്റ്റേഡിയത്തിലേക്കുള്ള പ്രവര്‍ത്തകരുടെ ഗതാഗത ക്രമീകരണം

  • ആറ്റിങ്ങല്‍, വര്‍ക്കല, ചിറയിന്‍കീഴ് എന്നീ ഭാഗങ്ങളില്‍ നിന്നും പ്രവര്‍ത്തകരുമായി വരുന്ന വാഹനങ്ങള്‍ വെട്ട്‌റോഡ് ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് മേലെചന്തവിള ജംഗ്ഷനിലെത്തി വലത്തേക്ക് തിരിഞ്ഞ് നരിക്കല്‍ മങ്ങാട്ട്‌കോണം – പുല്ലാന്നിവിള കുരിശടി ജംഗ്ഷന്‍ കാര്യവട്ടം – ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ പ്രവേശിക്കേണ്ടതാണ്.
  • കിളിമാനൂര്‍, വെഞ്ഞാറമൂട്, വാമനപുരം, നെടുമങ്ങാട് എന്നീ ഭാഗങ്ങളില്‍ നിന്നും പ്രവര്‍ത്തകരുമായി വരുന്ന വാഹനങ്ങള്‍ പോത്തന്‍കോട് വഴി വന്ന് കാട്ടായിക്കോണം – മേലെചന്തവിള ജംഗ്ഷനിലെത്തി വലത്തേക്ക് തിരിഞ്ഞ് നരിക്കല്‍ മങ്ങാട്ട്‌കോണം – പുല്ലാന്നിവിള കുരിശടി ജംഗ്ഷന്‍ കാര്യവട്ടം – ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ പ്രവേശിക്കേണ്ടാതാണ്.
  • നെയ്യാറ്റിന്‍കര, പറശ്ശാല, ആര്യനാട്, കോവളം, വിഴിഞ്ഞം എന്നീ ഭാഗങ്ങളില്‍ നിന്നും പ്രവര്‍ത്തകരുമായി വരുന്ന വാഹനങ്ങള്‍ കോവളം – കഴക്കൂട്ടം ബൈപ്പാസ് വഴി വന്ന് ഈഞ്ചക്കലില്‍ നിന്നും തിരിഞ്ഞ് പടിഞ്ഞാറേകോട്ട മിത്രാനന്ദപുരം – വെസ്റ്റ് ഫോര്‍ട്ട് – കൈതമുക്ക് – പേട്ട കണ്ണമ്മൂല മെഡിക്കല്‍ കോളേജ് – ഉള്ളൂര്‍ ശ്രീകാര്യം – ചാവടിമുക്ക് – കാര്യവട്ടം വഴി വന്ന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ പ്രവേശിക്കേണ്ടാതാണ്.
  • സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം കര്‍ശന സുരക്ഷാ പരിശോധനകള്‍ക്ക് വിധേയമായതിനാല്‍ പ്രവര്‍ത്തകര്‍ ഉച്ചക്ക് മൂന്ന് മണിക്ക് മുമ്പായ് സ്റ്റേഡിയത്തില്‍ പ്രവേശിക്കേണ്ടതാണ്.
  • സ്റ്റേഡിയത്തിനു ചുറ്റുമുള്ള പാര്‍ക്കിംഗ് ഗ്രൗണ്ടുകളില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ വിവിഐപി തിരികെ പോയതിനു ശേഷം മാത്രമേ പുറത്തേക്ക് പോകുവാന്‍ അനുവദിക്കുകയുള്ളൂ.

പാര്‍ക്കിംഗ് സ്ഥലങ്ങള്‍

  • ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം കണ്‍വെന്‍ഷന്‍ സെന്ററിന് സമീപം മാധ്യമ പ്രവര്‍ത്തകര്‍ക്കും, മുതിര്‍ന്ന നേതാക്കള്‍ക്കും മാത്രം.
  • ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം നീന്തല്‍ കുളത്തിന് സമീപം
  • ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ടൈല്‍ ഇട്ട ഭാഗം
  • കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന് പുറകുവശം
  • കാര്യവട്ടം – തൃപ്പാദപുരം റോഡിന്റെ ഒരു വശം

വിമാനത്താവളത്തിലേക്കും, റെയില്‍വേ സ്റ്റേഷനുകളിലേക്കും അന്നേദിവസം ഉച്ചകഴിഞ്ഞ് യാത്ര ചെയ്യേണ്ടിവരുന്നവര്‍ യാത്രകള്‍ കാലേ കൂട്ടി ക്രമീകരിക്കേണ്ടതും, കഴക്കൂട്ടം ബൈപ്പാസ് മുതല്‍ ചാക്ക വരെയുള്ള റോഡും, ചാക്ക മുതല്‍ ശംഖുംമുഖം വരെയുള്ള റോഡും, കഴക്കൂട്ടം മുതല്‍ ശ്രീകാര്യം വരെയുമുള്ള ദേശീയപാതയും ഒഴിവാക്കി യാത്ര ചെയ്യേണ്ടതാണ്. തിരുവനന്തപുരം സിറ്റി പൊലീസിന്റെ മേല്‍ പറഞ്ഞ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങള്‍ സഹകരിക്കണമെന്നും ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികള്‍ക്കും നിര്‍ദ്ദേശങ്ങളും താഴെപ്പറയുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെട്ടു അറിയിക്കാവുന്നതാണെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. ഫോണ്‍ നമ്പരുകള്‍:- 0471-2558731, 0471-2558732.

Story Highlights: Traffic control in Thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here