ഫേസ്ബുക്കിൽ സ്വന്തം അക്കൗണ്ടിന് വിലക്ക്, മരുമകളുടെ അകൗണ്ടിൽ ഡോണൾഡ് ട്രംപ്; അതിനും വിലക്ക്, ഇനി ആവർത്തിച്ചാൽ കർശന നടപടിയെന്ന് മുന്നറിയിപ്പ്

തെരഞ്ഞെടുപ്പ് പ്രചാരണത്തിനും പിന്നാലെ ഭരണസിരാകേന്ദ്രമായ കാപിറ്റോൾ ഹിൽ ആക്രമണത്തിനും സമൂഹ മാധ്യമമായ ഫേസ്ബുക് ദുരുപയോഗം ചെയ്ത് പഴിയേറെ കേട്ട മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ എന്നന്നേക്കുകമായി വിലക്കിയത് മറികടക്കാൻ എളുപ്പവഴി നോക്കിയപ്പോൾ അതും പണിയായി. മരുമകൾ ലാറ ട്രംപിന്റെ അകൗണ്ടിലായിരുന്നു അടുത്തിടെ വീണ്ടും ട്രംപ് തലപൊക്കിയത്. ഫേസ്ബുക് ഉപയോഗം കണ്ടുപിടിച്ചതോടെ കഴിഞ്ഞ ദിവസം അതും വിലക്കി. ട്രംപിന്റെ വിഡിയോകൾ നീക്കം ചെയ്ത ഫേസ്ബുക് ഇനിമേലിൽ ഇത് മുൻ പ്രസിഡന്റ് ഉപയോഗിക്കരുതെന്ന് നിർദ്ദേശവും നൽകി.
ട്രംപിന്റെ മകൻ എറികിന്റെ പത്നിയാണ് ലാറ. ട്രംപുമായി നടത്തിയ ഒരു അഭിമുഖം അടുത്തിടെ ലാറ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. വൈകാതെ ഫേസ്ബുക്കിൽ നിന്നും ലാറക്ക് ഇമെയിൽ ലഭിച്ചു. ഇത് ട്രംപിന്റെ വീഡിയോ ആണെന്നും ആൾക്ക് വിലക്കുണ്ടെന്നുമാണ് സന്ദേശം ലഭിച്ചത്. എന്നല്ല , ഇനിയും ആവർത്തിച്ചാൽ അകൗണ്ടിന് എതിരെ നിയന്ത്രണം കടുപ്പിക്കുമെന്നും മുന്നറിയിപ്പുമുണ്ട്.
കാപിറ്റോൾ ഹിൽ ആക്രണത്തിനു പിന്നലെ ഫേസ്ബുക് മാത്രമല്ല, ട്വിറ്റർ, സ്‌നാപ്ചാറ്റ്, യുട്യൂബ് എന്നിവ ട്രംപിന്റെ അകൗണ്ട് മരവിപ്പിച്ചിരുന്നു. അടുത്തൊന്നും ഈ വിലക്ക് നീക്കാൻ പദ്ധതികളിലെന്ന് ഫേസ്ബുക് സി.ഇ.ഒ ഷെറിൽ സാൻഡ്ബെർഗ് പ്രഖ്യാപിക്കുകയും ചെയ്തു.
Story Highlights: Donald Trump Appears on daughter in law’s facebook page, gets banned again
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here