Advertisement

അസമിൽ ബിജെപി നേതാവിനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്കി

April 2, 2021
2 minutes Read

അസമിൽ ബിജെപി നേതാവ് ഹിമന്ത ബിശ്വ ശർമ്മയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ഹിമന്തയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കി. നാൽപ്പത്തിയെട്ട് മണിക്കൂറാണ് വിലക്കിയത്. ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് നേതാവ് ഹഗ്രാമ മോഹിലാരിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് നടപടി.

തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു സംഭവം. ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് നേതാവ് ഹഗ്രാമ മൊഹിലാരിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി മഹാസഖ്യം രംഗത്തെത്തുകയായിരുന്നു. ഹഗ്രാമ മൊഹിലാരിക്കെതിരെ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയതായായിരുന്നു പരാതി. ഇതിന് പിന്നാലെ ഹിമന്തയിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയിരുന്നു.

Story Highlights: EC bars BJP leader Himanta Biswa from campaigning for 48 hours

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top