Advertisement

ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനം ഇന്ത്യയിൽ വിലക്കിയേക്കുമെന്ന് റിപ്പോർട്ടുകൾ

April 2, 2021
2 minutes Read

ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനം ഇന്ത്യയിൽ വിലക്കിയേക്കുമെന്ന് റിപ്പോർട്ട്. സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങളുടെ ബീറ്റാ പതിപ്പ് മുൻകൂട്ടി വിതരണം ചെയ്യുന്നതും തടഞ്ഞേക്കും. രാജ്യത്ത് സ്റ്റാർലിങ്ക് ഇന്റർനെറ്റ് തടയാനായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ( ട്രോയ്), ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഇസ്‌റോ) എന്നിവയ്ക്ക് ഇന്ത്യ ഫോറം കത്തെഴുതി.

ഇന്ത്യയിൽ ഇത്തരം സേവനങ്ങൾ നൽകാൻ സ്പേസ് എക്‌സിന് അനുമതിയില്ലെന്ന് ആമസോൺ, ഫേസ്ബുക്, ഗൂഗിൾ, ഹ്യൂസ്, മൈക്രോസോഫ്റ്റ് എന്നിവയെ പ്രതിനിധീകരിക്കുന്ന ബ്രോഡ്ബാൻഡ് ഇന്ത്യ ഫോറം പ്രസിഡന്റ് ടി.വി രാമചന്ദ്രൻ പറഞ്ഞതായി ഇക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്തു.

ചൂടുകാലത്ത് വാർത്തകൾ ചൂടൊടെ –  Follow us on Twitter

ഇന്ത്യയിൽ സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനങ്ങളുടെ ബീറ്റാ പതിപ്പ് 99 ഡോളറിന് (7000 രൂപ) വാങ്ങാമെന്ന് നേരത്തെ റിപ്പോർട്ട് വന്നിരുന്നു. ഭാരതി ഗ്രൂപ്പിന്റെ കീഴിലുള്ള, ബ്രിട്ടീഷ് സർക്കാർ ഉടമസ്ഥതയിലുള്ള വൺവെബ് ആമസോണിന്റെ പ്രൊജക്റ്റ് കൈപ്പർ എന്നിവ പോലുള്ള മറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സേവനങ്ങളുമായാണ് മസ്കിന്റെ സ്റ്റാർലിങ്ക് മത്സരിക്കുന്നത്.

ന്യായമായ മത്സരം സംരക്ഷിക്കുന്നതിനും നിലവിലുള്ള നയ,നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും അടിയന്തരമായി ഇടപെടണമെന്ന് രാമചന്ദ്രൻ ട്രോയിയോടും ഇസ്‌റോയോടും അഭ്യർഥിച്ചു. ഇന്ത്യൻ സ്റ്റാർലിങ്കിന് സ്വന്തമായി എർത്ത് സ്റ്റേഷനുകൾ ഇല്ല. രാജ്യത്ത് സ്റ്റാർലിങ്കിന്റെ ബീറ്റാ സേവനങ്ങൾ നൽകുന്നതിന് ഇസ്‌റോ, ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (ഡിഒടി) എന്നിവയിൽ നിന്നുള്ള സാറ്റലൈറ്റ് ഫ്രീക്വൻസി അംഗീകാരം ലഭിച്ചിട്ടില്ലെന്നും ഫോറം അറിയിച്ചു.

അടുത്ത വർഷം തന്നെ സ്റ്റാർലിങ്ക് ഇന്റർനെറ്റ് ഇന്ത്യയിൽ ലഭ്യമാകുമെന്നാണ് അറിയിച്ചിരുന്നത്. പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ചുള്ള കൃത്യമായ മാപ്പിങും സമയക്രമവും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇന്ത്യയിലേക്ക് വരുമെന്ന് ഏറെകുറെ ഉറപ്പായിരുന്നു.

ഉപഭോക്താക്കളിൽ നിന്ന് വാങ്ങുന്ന 99 ഡോളർ തുക, ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നതിന് വേണ്ടി ഡിഷ് ആന്റിനയും മറ്റു ഉപകരണങ്ങളും വാങ്ങാനാണ് ഉപയോഗിക്കുക. നേരത്തെ ബുക്ക് ചെയ്തവർക്കാണ് ആദ്യം കണക്ഷൻ നൽകുക. എന്നാൽ, ബുക്കിങ് പിൻവലിക്കുന്നവർക്ക് മുഴുവൻ തുകയും തിരിച്ചു നൽകുമെന്നും സ്റ്റാർലിങ്ക് വെബ് സൈറ്റിൽ പറയുന്നുണ്ട്.

Story Highlights: Elon Mask’s Star link Internet Services Faces Regulatory Hurdles In India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top