കേന്ദ്ര ഏജന്‍സികള്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് തടയും: കോടിയേരി ബാലകൃഷ്ണന്

കേന്ദ്ര ഏജന്‍സികള്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് തടയുമെന്ന് സിപിഐഎം നേതാവ് നേതാവ് കോടിയേരി ബാലകൃഷ്ണന്. ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചത് കേന്ദ്ര ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ പുറത്തുകൊണ്ടുവരാനാണ്. മുഖ്യമന്ത്രിക്കെതിരെ ജാമ്യമില്ലാ കേസ് ഉണ്ടാക്കലാണ് കേന്ദ്ര ഏജന്‍സികളുടെ ലക്ഷ്യമെന്നും കോടിയേരി ബാലകൃഷ്ണന് ട്വന്റിഫോറിനോട് പറഞ്ഞു.
ശരിയായ ബോംബ് ആക്രമണത്തെ പേടിച്ചില്ല. കേന്ദ്രത്തിന്റെ നുണ ബോംബിനെയും നേരിടും. പിണറായി വിജയന്റെ ജനകീയ സ്വീകാര്യത പാര്‍ട്ടിക്കും എല്‍ഡിഎഫിനും കിട്ടുന്ന സ്വീകാര്യതയാണ്. നിയമവ്യവസ്ഥയ്ക്ക് വിരുദ്ധമായി ആര്‍ക്കും പ്രവര്‍ത്തിക്കാന്‍ അവകാശമില്ല. മുഖ്യമന്ത്രിക്കെതിരായി കേസുണ്ടാക്കാനാണ് ശ്രമിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ കള്ളക്കേസ് എടുക്കാനാണ് ശ്രമിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
Story Highlights: kodiyeri balakrishnan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here