‘ബിജെപിയെ അധികാരത്തിലേറ്റാൻ ജനം തയ്യാർ’; കോന്നിയിൽ ശരണം വിളിച്ച് പ്രധാനമന്ത്രി

കോന്നിയിൽ ശരണം വിളിച്ച് ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ആത്മീയതയുടെ മണ്ണാണ് പത്തനംതിട്ടയെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിശ്വാസികൾക്ക് നേരെ സർക്കാർ ലാത്തി വീശി. കേരളത്തിന്റെ രാഷ്ട്രീയ ചിത്രം മാറിക്കഴിഞ്ഞു. ബിജെപിയെ അധികാരത്തിലേറ്റാൻ ജനം തയ്യാറായിക്കഴിഞ്ഞുവെന്നും നരേന്ദ്ര മോദി പറഞ്ഞു.

കേരളത്തിലെ യുഡിഎഫ്-എൽഡിഎഫ് മുന്നണികളെ പ്രധാനമന്ത്രി രൂക്ഷ ഭാഷയിൽ വിമർശിച്ചു. ജനങ്ങൾ രണ്ട് മുന്നണികളെയും വേണ്ടെന്ന് തീരുമാനിച്ചു കഴിഞ്ഞുവെന്ന് മോദി പറഞ്ഞു. എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് അടക്കമുള്ളവരുമായി എൽഡിഎഫ്- യുഡിഎഫ് ധാരണ ഉണ്ടാകുകയാണ്. സോളാർ, സ്വർണക്കടത്ത്, ബാർക്കോഴ എന്നിവ ഉന്നയിച്ച മോദി ഇരു മുന്നണികളും ചേർന്ന് എല്ലാ മേഖലയും കൊള്ളയടിക്കുകയാണെന്നും വിമർശിച്ചു.

ദേശീയ ജനാധിപത്യ സഖ്യത്തെയാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. കേരളത്തിൽ പ്രെഫഷണലുകൾ ബിജെപിയിലേക്ക് കടന്നു വരുന്നു’. മെട്രോമാൻ ഇ ശ്രീധരൻ അടക്കം ഇതിന് ഉദാഹരണമാണ്. ഇ ശ്രീധരൻ കേരള രാഷ്ട്രീയത്തിന്റെ ഗതി മാറ്റുന്നയാളാകുമെന്നും മോദി പറഞ്ഞു.

Story Highlights: narendramodi, Sabarimala, konni

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top