Advertisement

ഇന്ത്യയിൽനിന്നുള്ള ഇറക്കുമതി പുന:സ്ഥാപിക്കാനെടുത്ത തീരുമാനം പാകിസ്താൻ മരവിപ്പിച്ചു

April 2, 2021
2 minutes Read
Pakistan ban Indian imports

ഇന്ത്യയിൽനിന്നുള്ള ഇറക്കുമതി പുന:സ്ഥാപിക്കാനെടുത്ത തീരുമാനം പാകിസ്താൻ മരവിപ്പിച്ചു. പാകിസ്താൻ സർക്കാരിന്റെ തീരുമാനത്തിനെതിരെ രംഗത്തെത്തിയ തീവ്ര നിലപാടുള്ള സംഘടനകളെ അനുനയിപ്പിയ്ക്കാനാണ് പുതിയ നിലപാട്. ജമ്മു കാശ്മീരിനെ സാധാരണ അവസ്ഥയിലാക്കിയതിനുശേഷം മാത്രമേ ഇന്ത്യയുമായുള്ള ഏത് തരത്തിലുള്ള ഇടപാടുകൾക്കുമുള്ളൂ എന്ന് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഗൊറേഷി വ്യക്തമാക്കി.

പഞ്ചസാര, പരുത്തി, ചണം എന്നിവയുടെ ഇറക്കുമതിക്ക് പാകിസ്താൻ ധനകാര്യ മന്ത്രി ഹമ്മദ് അസ്ഹർ കഴിഞ്ഞ ദിവസം അനുമതി നൽകിയതിന് തൊട്ടുപിന്നാലെയാണ് പിൻമാറ്റം. ഇറക്കുമതി പുനരാരംഭിക്കുന്നതിലൂടെ ഇന്ത്യയുമായുള്ള വ്യാപാരബന്ധം മെച്ചപ്പെടുത്താനാകുമെന്നായിരുന്നു പാകിസ്താൻ്റെ കണക്കുകൂട്ടൽ. പുൽവാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ പാകിസ്താൻ്റെ ഭീകരവാദ അനുകൂല സമീപനത്തിനെതിരെ കർശന നിലപാട് എടുത്തതോടെയാണ് ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതികൾ പാകിസ്താൻ നിർത്തിയത്.

Story Highlights: Pakistan does U-turn on lifting ban on Indian imports

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top