കൊവിഡ്; സച്ചിനെ ആശുപത്രിയിലേക്ക് മാറ്റി

Sachin Tendulkar Hospitalised covid

കൊവിഡ് ബാധിതനായ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കറെ ആശുപത്രിയിലേക്ക് മാറ്റി. സച്ചിൻ തെണ്ടുൽക്കർ തന്നെയാണ് വിവരം അറിയിച്ചത്. മറ്റ് പ്രശ്നങ്ങൾ ഇല്ലെന്നും ഡോക്ടർമാർ നിർദ്ദേശിച്ചതിനനുസരിച്ചാണ് ആശുപത്രിയിലേക്ക് മാറുന്നതെന്നും സച്ചിൻ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സച്ചിൻ തെണ്ടുൽക്കർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

അല്പ ദിവസങ്ങൾക്കുള്ളിൽ തിരികെ എത്തുമെന്ന് സച്ചിൻ ട്വീറ്റിൽ കുറിച്ചു. 2011 ലോകകപ്പ് നേട്ടത്തിൻ്റെ 10ആം വാർഷികമായ ഇന്ന് സച്ചിൻ എല്ലാവർക്കും ആശംസകൾ നേർന്നു.

സച്ചിനു പിന്നാലെ മറ്റ് മൂന്ന് താരങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. റോഡ് സേഫ്റ്റി സീരീസിൽ ഇന്ത്യൻ ലെജൻഡ്സ് ടീമിൽ കളിച്ചവർക്കാണ് കൊവിഡ് പോസിറ്റീവായത്. സച്ചിൻ തെണ്ടുൽക്കർ, യൂസുഫ് പത്താൻ, എസ് ബദരിനാഥ്, ഇർഫാൻ പത്താൻ എന്നിവർക്കാണ് ഇതുവരെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്.

ഇന്ത്യൻ ലെജൻഡ്സ് ടീമിലെ 4 താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ശ്രീലങ്കൻ ലെജൻഡ്സ് താരങ്ങളോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം നൽകിയിരുന്നു. ശ്രീലങ്കൻ സർക്കാരാണ് റോഡ് സേഫ്റ്റി വേൾഡ് സീരീസിനായി ഇന്ത്യയിലെത്തിയ താരങ്ങളോട് ക്വാറൻ്റീനിൽ പ്രവേശിക്കാൻ നിർദ്ദേശിച്ചത്.

Story Highlights: Sachin Tendulkar Hospitalised after covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top