Advertisement

നിറം മാറ്റാനുള്ള ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങി വാട്‍സ്ആപ്പ്

April 2, 2021
5 minutes Read

വാട്‍സ്ആപ്പ് ആപ്പിന്റെ ഉള്ളിൽ നിറം മാറ്റാനുള്ള ഫീച്ചർ വാട്‍സ്ആപ്പ് അവതരിപ്പിക്കും.ആപ്പിന്റെ ഫീച്ചറുകൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടുന്ന വാട്‍സ്ആപ്പ് ബീറ്റ ഇൻഫോയാണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്. ഇത് സംബന്ധിച്ച ട്വീറ്റ് വാട്‍സ്ആപ്പ് ബീറ്റ ഇൻഫോ ചെയ്തിട്ടുണ്ട്.

എന്നാൽ എപ്പോൾ മുതലാണ് ഈ ഫീച്ചർ വരുക എന്നത് സംബന്ധിച്ച് ഫേസ്ബുക് ഉടമസ്ഥതയിലുള്ള വാട്‍സ്ആപ്പ് വിശദീകരണം നലകിയിട്ടില്ല. ഇതിനു പുറമെ വിവിധ ഫീച്ചറുകൾ ഇപ്പോൾ വാട്‍സ്ആപ്പ് അവതരിപ്പിക്കുന്നുണ്ട്. വോയിസ് സന്ദേശങ്ങളുടെ പ്ലേബാക്ക് സ്പീഡ് ക്രമീകരിക്കുന്ന രീതിയിലുള്ള ഫീച്ചർ ഉടൻ വാട്‍സ്ആപ്പ് അവതരിപ്പിക്കും.

ഐഒഎസ് ഉപയോക്താക്കൾക്ക് ഇത് ലഭിക്കുന്നുണ്ട്. വാട്ട്സ് ആപ്പ് 2.21.60.11 പതിപ്പിലാണ് ഈ ഫീച്ചർ ലഭിക്കുക. 1x,1.5 x ,2x സ്പീഡിലാണ് വോയിസ് ഫീച്ചർ ലഭിക്കുക.

Story Highlights: WhatsApp may soon allow you to change the app colors, New Features

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top