മുഖ്യമന്ത്രി തികഞ്ഞ പരാജയം; ഇത്ര പിടിപ്പുകെട്ട ഒരു മുഖ്യമന്ത്രി കേരളത്തിന്റെ ചരിത്രത്തിലില്ല: രമേശ് ചെന്നിത്തല

കേരളത്തിന്റെ മുഖ്യമന്ത്രി തികഞ്ഞ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓരോ കാര്യങ്ങളെടുത്ത് നോക്കിയാല്‍ അദ്ദേഹത്തിന്റെ ഭരണകാലഘട്ടം പരാജയത്തിന്റേതാണ്. ജനങ്ങള്‍ക്ക് ആശ്വാസം എത്തിക്കാന്‍ കഴിയാതെ, വന്‍കിട വികസന പദ്ധതികള്‍ ഒന്നും നടപ്പാക്കാന്‍ കഴിയാതെ പിണറായി വിജയന്റെ ഭരണം അവസാനിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഹരിപ്പാട് മാധ്യമങ്ങളെ കാണുകയായിരുന്നു രമേശ് ചെന്നിത്തല.

അഴിമതിയും കൊള്ളയും മാത്രമാണ് ഈ അഞ്ചുവര്‍ഷക്കാലത്തെ സര്‍ക്കാരിന്റെ മുഖമുദ്ര. ഇത്ര പിടിപ്പുകെട്ട ഒരു മുഖ്യമന്ത്രി കേരളത്തിന്റെ ചരിത്രത്തിലില്ല. അദ്ദേഹത്തിന്റെ ഓഫീസില്‍ നടന്ന സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെട്ട അഴിമതികള്‍ അറിഞ്ഞിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. തന്റെ ഓഫീസ് പോലും നേരെചൊവ്വെ ഭരിക്കാന്‍ അറിയാത്ത മുഖ്യമന്ത്രി എങ്ങനെ കേരളത്തെ ഭരിക്കുമെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top