വിമാന ജീവനക്കാരിയുടെ റോളിൽ ജോ ബൈഡൻ പത്നി; അമേരിക്കക്കാരെ ഏപ്രിൽ ഫൂളാക്കി ജിൽ ബൈഡൻ

കാലിഫോർണിയയിൽ നിന്ന് വാഷിങ്ടണിലേക്ക് മടങ്ങിയ ഔദ്യോഗിക വിമാനം യാത്ര പാതയിൽ നിൽക്കെ ജാസ് മിൽ എന്ന് പേര് വെച്ച ജീവനക്കാരി ഐസ്ക്രീമുകളുമായി എത്തിയപ്പോൾ തെല്ലും ആകാംഷയില്ലാതെ ആയിരുന്നു ജീവനക്കാരും സുരക്ഷാ ജീവനക്കാരും മാധ്യമ പ്രവർത്തകരും അത് വാങ്ങി കഴിച്ചത്. മുഖംമറച്ച് പാതി മുറിച്ച മുടിയുമായി എത്തിയ ജീവനക്കാരിയെ സംശയിക്കേണ്ടിയിരുന്നില്ല. എല്ലാം ശുഭമായി കലാശിച്ച് അഞ്ചു മിനിറ്റ് കഴിഞ്ഞില്ല , അതേയൊരാൾ മറ്റൊരു വേഷത്തിൽ വീണ്ടും.
ഇത്തവണ പക്ഷെ, കൃത്രിമ മുടി തത്കാലം അഴിച്ചുവെച്ച് യഥാർത്ഥ മുഖവുമായിട്ടായിരുന്നു വരവ്. മാധ്യമ പ്രവർത്തകരെ കാണുന്ന പ്രസ്സ് വിഭാഗത്തിൽ ജാസ്മിൻ എന്ന പേരില്ലാതെ അവതരിച്ചപ്പോഴാണ് വിമാനത്തിൽ ആഘോഷപൂർവം ഐസ്ക്രീം കഴിച്ചവർക്ക് ബോധ്യപ്പെട്ടത്. താൻ ജാസ്മിൻ അല്ലെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ സ്വന്തം പത്നി ജിൽ ബൈഡനാണെന്നും പറയേണ്ടി വന്നില്ല. എല്ലാവർക്കും അത് ബോധ്യപ്പെട്ടു. കൂടെ സഞ്ചരിച്ച മാധ്യമ പ്രവർത്തകർ മാത്രമല്ല , ജീവനക്കാരിൽ ഒരാൾക്ക് പോലും തിരിച്ചറിയാനാകാത്ത വിധം എങ്ങനെയാണ് ഇത് സാധ്യമായതെന്നായിരുന്നു എല്ലാവരുടെയും സന്ദേഹം.
സംഭവത്തിന്റെ വീഡിയോ ചിത്രീകരിക്കാതെ പോയത് കാര്യങ്ങൾ പുറംലോകം അറിയാൻ വൈകി. മുമ്പ് ബൈഡൻ വൈസ് പ്രസിഡന്റായിരിക്കെ , ജിൽ സമാന തമാശകൾ കാണിച്ചിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.
Story Highlights: Jill Biden Pranks Staff And Press on April Fool’s day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here