പുതുമ നിറഞ്ഞ താളം; ശ്രദ്ധ നേടി നായാട്ടിലെ ആദ്യഗാനം ‘അപ്പലാളെ’

കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്ജ്, നിമിഷ സജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന നായാട്ടിലെ ‘അപ്പലാളെ’ എന്ന് തുടങ്ങുന്ന ഗാനം പുറത്തിറക്കി. പ്രശസ്ത ഗാനരചയിതാവ് അൻവർ അലി എഴുതിയ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് വിഷ്ണു വിജയ് ആണ്. ആലാപന ശൈലി കൊണ്ട് മലയാളി മനസ്സിനെ കീഴടക്കിയ മധുവന്തി നാരായണനാണ് ഗാനം പാടിയിരിക്കുന്നത്.
മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രം നായാട്ട് ഏപ്രിൽ 8 ന് തിയറ്ററുകളിലെത്തും. ജോസഫ് സിനിമ എഴുതിയ ഷാഫി കബീറാണു തിരക്കഥാകൃത്ത്. ഷൈജു ഖാലിദാണ് ക്യാമറ. എഡിറ്റർ മഹേഷ് നാരായണൻ ,സംഗീതം വിഷ്ണു വിജയ്, അയ്യപ്പനും കോശിയും നിർമ്മിച്ച ഗോൾഡ് കോയിൻ മോഷൻ പിക്ചർ കമ്പനിയാണ് നിർമ്മാണം . സംവിധായകൻ രഞ്ജിത്, പി എം ശശിധരൻ എന്നിവരാണ് നിർമ്മാതാക്കൾ.
ചിത്രത്തിന്റെ ആവേശം നിറക്കുന്ന ട്രെയിലറും, പോസ്റ്ററുകളുമെല്ലാം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. അതിജീവനവും, രാഷ്ട്രീയവും കൂടി കലർത്തിയ സർവൈവൽ ത്രില്ലർ ആയി ഒരുങ്ങുന്ന നായാട്ട് സമകാലിക കേരളത്തെയാണ് പശ്ചാത്തലമാക്കിയിരിക്കുന്നത്.
Story Highlights: Martin Prakkat ‘Nayattu’ movie Song lyric Video ‘Appalaale’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here