Advertisement

ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്തും വൈദ്യുതി വാങ്ങാന്‍ കരാര്‍: മന്ത്രി എ കെ ബാലന്‍

April 4, 2021
Google News 1 minute Read

കെഎസ്ഇബിക്ക് എതിരായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തില്‍ പ്രതികരണവുമായി നിയമമന്ത്രി എ കെ ബാലന്‍ രംഗത്ത്. ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്തും പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ കരാര്‍ ഉണ്ടായിരുന്നു. അന്ന് ആര്യാടന്‍ മുഹമ്മദായിരുന്നു വൈദ്യുതി മന്ത്രി. സ്വകാര്യ കമ്പനിയില്‍ നിന്ന് 25 വര്‍ഷത്തേക്ക് വൈദ്യുതി വാങ്ങാന്‍ കരാര്‍ ഉണ്ടാക്കി. 66,225 കോടി രൂപയുടെ കരാറാണ് ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് ഒപ്പിട്ടതെന്ന് എ കെ ബാലന്‍ ചൂണ്ടിക്കാട്ടി.

യുഡിഎഫ് കാലത്ത് കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തല ഇതിന് മറുപടി പറയണം. കരാര്‍ ഉണ്ടാക്കിയില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും. ഭരണപക്ഷത്തെ കൊണ്ട് ഉമ്മന്‍ ചാണ്ടിക്ക് എതിരെ പറയിപ്പിക്കാന്‍ ചെന്നിത്തല ശ്രമിച്ചുവെന്നും എ കെ ബാലന്‍. അദാനിയുമായി ഉണ്ടാക്കിയ വിഴിഞ്ഞം കരാര്‍ റദ്ദാക്കാന്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തയാറാകുമോയെന്നും ബാലന്‍ ചോദിച്ചു.

Story Highlights: a k balan, ramesh chennithala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here