Advertisement

മദ്യക്കമ്പനിയുടെ ലോഗോ ജഴ്സിയിൽ വേണ്ട; മൊയീൻ അലിയുടെ ആവശ്യം അംഗീകരിച്ച് ചെന്നൈ സൂപ്പർ കിംഗ്സ്

April 4, 2021
2 minutes Read
Moeen Ali CSK alcohol

മദ്യക്കമ്പനിയുടെ ലോഗോ ജഴ്സിയിൽ വേണ്ടെന്ന മൊയീൻ അലിയുടെ ആവശ്യം അംഗീകരിച്ച് ചെന്നൈ സൂപ്പർ കിംഗ്സ്. ടീം ജഴ്സിയിൽ പതിപ്പിച്ചിരിക്കുന്ന എസ്എൻജെ 10000 എന്ന ബ്രാൻഡിൻ്റെ ലോഗോ ആണ് മൊയീൻ അലിയുടെ ജഴ്സിയിൽ നിന്ന് നീക്കിയത്. ചെന്നൈ കേന്ദ്രീകരിച്ചുള്ള എസ്എൻജെ ഡിസ്റ്റിലറീസ് എന്ന കമ്പനിയുടെ ഉത്പന്നമാണ് എസ്എൻജെ 10000.

7 കോടി രൂപയ്ക്കാണ് ചെന്നൈ മൊയീൻ അലിയെ ടീമിലെത്തിച്ചത്. ഇംഗ്ലണ്ട് ഓൾറൗണ്ടറായ മൊയീൻ മുൻപ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി മുൻപ് കളിച്ചിട്ടുണ്ട്.

ഇത്തവണത്തെ ഐപിഎൽ മത്സരങ്ങൾ ഏപ്രിൽ 9ന് ആരംഭിക്കും. മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ചെന്നൈയിലാണ് ഉദ്ഘാടന മത്സരം. 6 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. ചെന്നൈയോടൊപ്പം, ബാംഗ്ലൂർ, മുംബൈ, ഡൽഹി, മുംബൈ, കൊൽക്കത്ത, അഹ്മദാബാദ് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. അഹ്മദാബാദിലെ മൊട്ടേരെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ പ്ലേ ഓഫ് മത്സരങ്ങളാണ് കളിക്കുക. മെയ് 30നാണ് ഫൈനൽ.

Story Highlights: Moeen Ali requests CSK to remove alcohol brand logo from his jersey; franchise agrees

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top