തിരുവനന്തപുരത്ത് ടിപ്പർ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്ത് ടിപ്പർ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. കഴക്കൂട്ടം വെട്ടുറോഡിലാണ് അപകടം നടന്നത്. മരിച്ചത് പെരുമാതുറ സ്വദേശി റുക്‌സാന(35)യാണ് മരിച്ചത്. കഴക്കൂട്ടം ഭാഗത്തുനിന്ന് കണിയാപുരത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. ഓവർടേക്ക് ചെയ്തുവന്ന ടിപ്പർ ഇടത്തേക്ക് ഒതുക്കിയപ്പോൾ സ്‌കൂട്ടറിൽ തട്ടുകയായിരുന്നു.
Read Also: ചികിത്സയിലിരിക്കെ യുവതി മരിച്ച സംഭവം; ആലപ്പുഴ മെഡിക്കൽ കോളജ് സൂപ്രണ്ടിന്റെ അന്വേഷണ റിപ്പോർട്ട് തള്ളി
ബന്ധുവായ യുവതിക്ക് ഓപ്പം പോകുമ്പോഴായിരുന്നു അപകടം. സ്കൂട്ടറോടിച്ചിരുന്ന യുവതിക്ക് പരിക്കില്ല. സ്കൂട്ടറിന്റെ പിൻസീറ്റിലായിരുന്നു റുക്സാന. ടിപ്പർ വശം ചേർന്ന് ഒതുക്കിയപ്പോൾ സ്കൂട്ടറിൻറെ പിന്നിലിരുന്ന യുവതി വീഴുകയും ടയറിനടിയിൽ പെടുകയുമായിരുന്നു. ടിപ്പറിന്റെ പിൻ ടയർ കയറിയിറങ്ങിയ യുവതി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ലോറി ഡ്രൈവറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Story Highlights :Woman died after a Tipper lorry hit to scooter in Thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here