Advertisement

‘4000 കോടി കടമെടുത്തിട്ട് 5000 കോടി മിച്ചമെന്ന് പറയുന്നു’; ധനമന്ത്രിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

April 4, 2021
Google News 1 minute Read

ധനമന്ത്രി ടി. എം തോമസ് ഐസകിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാലായിരം കോടി കടമെടുത്തിട്ട് അയ്യായിരം കോടി മിച്ചമെന്നാണ് ധനമന്ത്രി പറയുന്നതെന്ന് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ നാല് മാസത്തിനിടെ സംസ്ഥാന സർക്കാർ കടം വാങ്ങിയത് 22,000 കോടി രൂപയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

പരസ്പരം വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ധനമന്ത്രി തോമസ് ഐസകും ഇന്നലെയും രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തെ കടക്കെണിയിലാക്കിയ മന്ത്രിയാണ് ഐസക്കെന്നും കടം വാങ്ങിയ പണം മിച്ചമാണെന്ന് പറയാനുള്ള വൈഭവം ഐസക്കിനേയുള്ളൂവെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഇന്നലെ രാവിലെ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു രമേശ് ചെന്നിത്തലയുടെ പരിഹാസ രൂപേണയുള്ള പ്രതികരണം. ഇതിന് പിന്നാലെ രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി ധനമന്ത്രിയും രംഗത്തെത്തി. രമേശ് ചെന്നിത്തലയ്ക്ക് ബജറ്റിന്റെ പ്രാഥമിക തത്വം പോലും അറിയില്ലെന്നായിരുന്നു തോമസ് ഐസകിന്റെ വിമർശനം. ക്യാഷ് ബാലൻസ് 5000 കോടി രൂപയുണ്ടെന്നും പ്രതിശീർഷ കടം എഴുപത്തിനാലായിരം ഉണ്ടെങ്കിലും 2.21 ലക്ഷം രൂപ വരുമാനമുണ്ടെന്നും ഐസക് പറഞ്ഞിരുന്നു.

Story Highlights: ramesh chennithala, thomas issac

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here