അക്ഷയ് കുമാറിനു പിന്നാലെ 45 അണിയറ പ്രവർത്തകർക്കും കൊവിഡ്; രാംസേതു ചിത്രീകരണം നിർത്തി

Ram Setu movie COVID

അക്ഷയ് കുമാർ നായകനായി അഭിനയിക്കുന്ന രാംസേതു എന്ന സിനിമയുടെ ചിത്രീകരണം നിർത്തി. നായകൻ അക്ഷയ് കുമാറിനും 45 അണിയറ പ്രവർത്തകർക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് സിനിമാ ചിത്രീകരണം നിർത്തിയത്. മുംബൈയിലെ പുതിയ ലൊക്കേഷനിൽ ചിത്രീകരണം ആരംഭിക്കുന്നതിനു മുന്നോടി ആയി നടത്തിയ കൊവിഡ് ടെസ്റ്റിലാണ് 45 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്.

കൊവിഡ് സ്ഥിരീകരിച്ച അണിയറ പ്രവർത്തകരിൽ കൂടുതൽ പേരും സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റുകളാണ്. ഇവരെയെല്ലാം ക്വാറൻ്റീൻ ചെയ്തിരിക്കുകയാണെന്ന് സിനിമയുമായി ബന്ധപ്പെട്ടവർ അറിയിച്ചു.

ഞായറാഴ്ചയാണ് അക്ഷയ് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചത്. ആദ്യം ഹോം ക്വാറൻ്റീനിലായിരുന്ന താരത്തെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരികാസ്വാസ്ഥ്യങ്ങളെ തുടർന്നാണ് താരത്തെ ആശുപത്രിയിലാക്കിയത്. മുംബൈയിലെ പോവായിലെ ഹിരാനന്ദനി ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

Story Highlights: 45 crew members of ‘Ram Setu’ movie test positive for COVID

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top