കേന്ദ്രമന്ത്രി അമിത് ഷാ ഛത്തീസ്ഗഡിലേയ്ക്ക്; നക്‌സൽ ആക്രമണം നടന്ന മേഖല സന്ദർശിക്കും

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഛത്തീസ്ഗഡിലേയ്ക്ക്. ബിജാപൂരിൽ നക്‌സൽ ആക്രമണം നടന്ന മേഖല അമിത് ഷാ സന്ദർശിക്കും. ആക്രമണത്തിൽ പരുക്കേറ്റ ജവാന്മാരെ സന്ദർശിച്ച ശേഷമായിരിക്കും അമിത് ഷാ മടങ്ങുക.
ബസ്തറിലെ ജഗ്ദൽപൂർ എയർപോർട്ടിൽ 10.35 ഓടെ അമിത് ഷാ എത്തുമെന്നാണ് വിവരം. തുടർന്ന് ആക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാരെ ആദരിക്കുന്ന ചടങ്ങിൽ അമിത് ഷാ പങ്കെടുക്കും. ഇതിന് പിന്നാലെയായിരിക്കും അമിത് ഷാ ആക്രമണം നടന്ന ബിജാപൂർ സന്ദർശിക്കുക.
ആക്രമണത്തിന് പിന്നാലെ ഞായറാഴ്ച മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗം അമിത് ഷാ വിളിച്ച് ചേർത്തിരുന്നു. ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ അർവിന്ദ് കുമാർ, മുതിർന്ന സിആർപിഎഫ് ഉദ്യോഗസ്ഥർ ഉൾപ്പെടെ യോഗത്തിൽ പങ്കെടുത്തിരുന്നു.
കഴിഞ്ഞ ദിവസമാണ് ബിജാപൂരിൽ മാവോയിസ്റ്റ് ആക്രമണം നടന്നത്. സൈനികർ സഞ്ചരിച്ച ബസ് മാവോയിസ്റ്റുകൾ കുഴിബോംബ് വച്ച് തകർക്കുകയായിരുന്നു. ആക്രമണത്തിൽ 22 സൈനികരാണ് വീരമൃത്യു വരിച്ചത്.
Story Highlights: amit shah, maoist attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here