തമിഴ്‌നാട്ടിലും പുതുച്ചേരിയിലും നാളെ വോട്ടെടുപ്പ്

കേരളത്തിനൊപ്പം തമിഴ്‌നാടും പുതുച്ചേരിയും നാളെ പോളിംഗ് ബൂത്തിലേക്ക്. തമിഴ്‌നാട്ടിൽ 234 മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടമായാണ് തെരഞ്ഞെുപ്പ് നടക്കുന്നത്. കന്യാകുമാരി ലോക്‌സഭാ ഉപതെരഞ്ഞെടുപ്പും നാളെ നടക്കും. പരസ്യപ്രചാരണം അവസാനിച്ചതോടെ ഇന്ന് നിശബ്ദ പ്രചാരണമാണ്.

തമിഴ്‌നാട്ടിൽ ബിജെപി സഖ്യത്തിൽ അണ്ണാഡിഎംകെയും കോൺഗ്രസിനൊപ്പം ഡിഎംകെയും നേരിട്ടുള്ള മത്സരമാണ്. മൂന്നാം മുന്നണിയായി കമൽഹാസനും വിജയകാന്തിനൊപ്പം ചേർന്ന് ദിനകരനും രംഗത്തുണ്ട്. പ്രശ്‌നബാധിത ബൂത്തുകളിൽ കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ളൈയിംഗ് സ്‌ക്വാഡിന്റെ വ്യാപക പരിശോധന നടക്കുന്നുണ്ട്. ഇതുവരെ 41 കോടി രൂപയുടെ കള്ളപ്പണം പിടികൂടിയതായാണ് വിവരം.

Story Highlights: assembly election 2021, Tamilnadu, puducherry

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top