അബ്ദുൾ നാസർ മഅദ്‌നി അപകടകാരിയായ വ്യക്തിയെന്ന് ചീഫ് ജസ്റ്റിസ് എസ്. എ ബോബ്‌ഡെ

പിഡിപി നേതാവ് അബ്ദുൽ നാസർ മഅദ്‌നി അപകടകാരിയായ വ്യക്തിയെന്ന് ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡെ. ബംഗളൂരു സ്ഫോടനക്കേസിലെ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയുള്ള മഅദ്‌നിയുടെ ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം.
2014ൽ ജാമ്യം ലഭിച്ച ശേഷം ഒരു പരാതി പോലുമില്ലെന്ന് മഅദ്‌നിയുടെ അഭിഭാഷകൻ മറുപടി നൽകി. കേരളത്തിൽ പോകാൻ സുപ്രിംകോടതി തന്നെ രണ്ട് തവണ അനുമതി നൽകിയതും ചൂണ്ടിക്കാട്ടി. മഅദ്‌നിയും ആയി ബന്ധപ്പെട്ട ഒരു കേസ് മദ്രാസ് ഹൈക്കോടതി ജഡ്ജി ആയിരുന്ന കാലയളവിൽ താൻ പരിഗണിച്ചിരുന്നോ എന്ന സംശയം ബോബ്‌ഡെയ്‌ക്കൊപ്പം കേസ് പരിഗണിച്ചിരുന്ന ബെഞ്ചിലെ അംഗമായ ജസ്റ്റിസ് വി രാമസുബ്രഹ്മണ്യം ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജി അടുത്തയാഴ്ച പരിഗണിക്കാനായി സുപ്രിംകോടതി മാറ്റി.
ബംഗളൂരു നഗരത്തിന് പുറത്തുപോകാൻ പാടില്ലെന്ന ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്നും, കേരളത്തിലെ വീട്ടിലേക്ക് പോകാൻ അനുവദിക്കണമെന്നുമാണ് അബ്ദുൾ നാസർ മഅദ്‌നിയുടെ ഹർജിയിലെ ആവശ്യങ്ങൾ.
Story Highlights: S A Bobde, Abdul nasar madani
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here