സുകുമാരന്‍ നായര്‍ക്ക് രാഷ്ട്രീയമുണ്ടെന്ന് വ്യക്തമായതായി കാനം രാജേന്ദ്രന്‍

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്ക് എതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സുകുമാരന്‍ നായര്‍ക്ക് രാഷ്ട്രീയമുണ്ടെന്ന് വ്യക്തമായി. മറ്റൊരു സമുദായ സംഘടനയുടെ നേതാവ് നടത്താത്ത പ്രസ്താവനയാണ് ഇന്ന് സുകുമാരന്‍ നായര്‍ നടത്തിയതെന്നും കാനം.
എല്ലാ വിശ്വാസങ്ങളും സംരക്ഷിക്കുന്ന നിലപാടാണ് എല്‍ഡിഎഫിനുള്ളതെന്നും കാനം പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞതിന്റെ അര്‍ത്ഥം ഇതാണ്. സര്‍ക്കാരിനെതിരെ മറ്റൊന്നും പറയാനില്ലാത്തത് കൊണ്ടാണ് ശബരിമല ആവര്‍ത്തിക്കുന്നതെന്നും കാനം.
കേരളത്തിലെ ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. നാടിന്റെ അവസ്ഥ മനസിലാക്കി വോട്ട് ചെയ്യണം. ജനാധിപത്യ വ്യവസ്ഥയില്‍ നല്ല ഗവണ്‍മെന്റ് വരേണ്ടത് അനിവാര്യമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
Story Highlights: kanam rajendran, g sukumaran nair
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here