Advertisement

‘സുകുമാരൻ നായരുടെ പ്രസ്താവന നായർ സമൂഹം പോലും അംഗീകരിക്കില്ല’; വിമർശിച്ച് എ. വിജയരാഘവൻ

April 7, 2021
1 minute Read

എൻഎസ്എസിനെതിരെ സിപിഐഎം നേതാക്കൾ രംഗത്ത്. ജി. സുകുമാരൻ നായരുടെ രാഷ്ട്രീയ താത്പര്യം തുറന്നു കാണിക്കുമെന്നും സുകുമാരൻ നായരുടെ പ്രസ്താവന നായർ സമൂഹം പോലും അംഗീകരിക്കില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു.

ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നു എന്ന സുകുമാരൻ നായരുടെ പ്രസ്താവനയാണ് രാഷ്ട്രീയത്തിൽ കത്തിപടരുന്നത്. രാഷ്ട്രീയ നേതാവിനെ പോലെയാണ് സുകുമാരൻ നായർ പ്രസ്താവനയിറക്കിയതെന്നും അതിന് പിന്നിലെ രാഷ്ട്രീയ താത്പര്യം തുറന്നു കാണിക്കുമെന്നും വിജയരാഘവൻ പറഞ്ഞു. ജി. സുകുമാരൻ നായർ കോൺഗ്രസുകാരനാണെന്നായിരുന്നു മന്ത്രി എം. എം മണിയുടെ പ്രതികരണം.

എൻഎസ്എസിനെ വിരട്ടാൻ നോക്കണ്ടെന്നും എൻഎസ്എസിന് അവരുടെ നിലപാട് ഉണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എൻ.എസ്.എസ് നേതാക്കളെ ഭീഷണിപ്പെടുത്തുന്നത് സിപിഐഎം നേതാക്കൾ അവസാനിപ്പിക്കണമെന്ന് ബിജെപി ദേശീയ സമിതി അംഗം പി. കെ കൃഷ്ണദാസും പ്രതികരിച്ചു.

Story Highlights: A Vijayaraghavan, NSS, G Sukumaran nair, Ramesh chennithala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top