ആയിരത്തോളം ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങി സ്വീഡിഷ് ഫാഷൻ ഭീമനായ എച്ച് & എം; 30 കടകളും അടച്ചുപൂട്ടും

സ്വീഡിഷ് ഫാഷൻ ഭീമനായ എച്ച് & എം 30 ഓളം കടകൾ അടച്ചുപൂട്ടും. സ്പെയിനിലെ കടകളാണ് അടയ്ക്കുന്നത്. ഒപ്പം ആയിരത്തിലേറെ ജീവനക്കാരെ പിരിച്ചു വിടും. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം.
ലോകമാകെ 5000 ത്തോളം വിൽപനകേന്ദ്രങ്ങളാണ് കമ്പനിക്കുള്ളത്. 350 ഓളം കടകൾ അടച്ചുപൂട്ടുമെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. അതെ സമയം 100 കടകൾ വേറെ തുറക്കാനും കമ്പനി ആലോചിക്കുന്നുണ്ട്. ഇത് ഓൺലൈൻ വിപണി ലക്ഷ്യമിട്ടാണ്.
സ്പൈയ്നിൽ 1,100 ജീവനക്കാരെ പരമാവധി പിരിച്ചു വിടുമെന്നാണ് കമ്പനി പറയുന്നത്. അടച്ചു പൂട്ടൽ നടപടികൾ ഈ സാമ്പത്തിക വർഷം ആകെ നീണ്ടു നിൽക്കും. സ്പെയിനിൽ മാത്രമാണ് കമ്പനി പിരിച്ചുവിടൽ പ്രഖ്യാപിച്ചിരിക്കുന്നത്. കമ്പനി പ്രവർത്തിക്കുന്ന മറ്റ് രാജ്യങ്ങളിലെല്ലാം നിലവിലെ സ്ഥിതി തുടരും.
Story Highlights: Swedish Fashion Giant H&M to lay off 1,100 staff in Spain, close 30 Shops
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here