തൊഴിലാളികൾ സമരത്തിൽ; കൊച്ചി ബിപിസിഎല്ലിൽ പാചക വാതക വിതരണം തടസപ്പെട്ടു

കൊച്ചി ബിപിസിഎല്ലിൽ പാചക വാതക വിതരണം തടസപ്പെട്ടു. ബിപിസിഎൽ തൊഴിലാളികളുടെ സമരത്തെ തുടർന്നാണ് പാചക വാതക വിതരണം തടസപ്പെട്ടത്. ലോഡിംഗിന് കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ലോറികൾ ഇവിടെ കെട്ടിക്കിടക്കുകയാണ്. തൊഴിലാളികളുടെ കുറവ് മൂലം സിലിണ്ടർ കയറ്റുന്നത് വൈകുന്നതായി സമരക്കാർ പറയുന്നു. അധികൃതർക്ക് മുന്നിൽ പ്രശ്‌നം അവതരിപ്പിച്ചെങ്കിലും നടപടി സ്വീകരിക്കാൻ തയ്യാറായില്ലെന്ന് സമരക്കാർ പറയുന്നു.

Story Highlights: BPCL

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top