അനിൽ ദേശ്മുഖും, മഹാരാഷ്ട്ര സർക്കാരും സമർപ്പിച്ച ഹർജികൾ സുപ്രിംകോടതി തള്ളി

അഴിമതി ആരോപണത്തിൽ സിബിഐയുടെ പ്രാഥമിക അന്വേഷണത്തിനെതിരെ മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖും, മഹാരാഷ്ട്ര സർക്കാരും സമർപ്പിച്ച ഹർജികൾ സുപ്രിംകോടതി തള്ളി. അനിൽ ദേശ്മുഖിനെതിരെ ഉയർന്നത് ഗുരുതര ആരോപണമെന്നും, പൊതുതാൽപര്യവുമായി ബന്ധപ്പെട്ട വിഷയമെന്നും ജസ്റ്റിസ് എസ്.കെ. കൗൾ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ബോംബെ ഹൈക്കോടതി ഉത്തരവ് റദ്ദാക്കാനാകില്ല. ആരോപണത്തിന്റെ സ്വഭാവവും, ഉൾപ്പെട്ട വ്യക്തികളെയും പരിഗണിക്കുമ്പോൾ സ്വതന്ത്ര അന്വേഷണം ആവശ്യമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് ഉത്തരവിടാനാകില്ലെന്ന അനിൽ ദേശ്മുഖിന്റെ വാദം കോടതി തള്ളി.
അനിൽ ദേശ്മുഖിനെതിരെ മുംബൈ മുൻ പൊലീസ് കമ്മീഷണർ പരംബീർ സിംഗാണ് നൂറ് കോടി രൂപയുടെ അഴിമതി ആരോപണമുന്നയിച്ചത്.
Story Highlights: supreme court rejects petition filed by anil deshmukh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here