കടൽക്കൊലക്കേസ്: നടപടികൾ അവസാനിപ്പിക്കുക നഷ്ടപരിഹാരത്തുക കെട്ടിവച്ച ശേഷമെന്ന് സുപ്രിംകോടതി

കടൽക്കൊലക്കേസിൽ നഷ്ടപരിഹാരത്തുക സുപ്രിംകോടതിയിൽ കെട്ടിവച്ച ശേഷം മാത്രമേ നടപടികൾ അവസാനിപ്പിക്കുകയുള്ളുവെന്ന് സുപ്രിംകോടതി. പത്ത് കോടി രൂപ നഷ്ടപരിഹാരം കോടതിയിൽ കെട്ടിവയ്ക്കാൻ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
കേസ് നടപടികൾ അവസാനിപ്പിക്കും മുൻപ് നഷ്ടപരിഹാരത്തുക കെട്ടിവയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യത്തെ തുടർന്നാണ് നടപടി. നഷ്ടപരിഹാരത്തുക വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിൽ ലഭിച്ച് മൂന്ന് ദിവസത്തിനകം സുപ്രിംകോടതിയിൽ കെട്ടിവയ്ക്കാമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. കേസ് ഈ മാസം 19ന് കേസ് വീണ്ടും പരിഗണിക്കും.
Story Highlights: Enrica lexie
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here