ഫിലിപ്പ് രാജകുമാരന്‍ അന്തരിച്ചു

prince philip

ബ്രിട്ടനിലെ ഫിലിപ്പ് രാജകുമാരന്‍ അന്തരിച്ചു. എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവാണ്. 99 വയസായിരുന്നു. രാജകുടുംബം ട്വിറ്ററിലൂടെയാണ് വാര്‍ത്ത സ്ഥിരീകരിച്ചത്.

ഇന്ന് രാവിലെയായിരുന്നു മരണം. ചാള്‍സ് രാജകുമാരന്‍ അടക്കം നാല് മക്കളാണ് ദമ്പതികള്‍ക്കുള്ളത്. ഗ്രീക്ക് രാജകുടുംബത്തില്‍പ്പെട്ടയാളാണ് ഫിലിപ്പ് രാജകുമാരന്‍. 1947ല്‍ ആണ് ഇരുവരുടെയും വിവാഹം നടന്നത്. 20000 ഔദ്യോഗിക ചടങ്ങുകളില്‍ ഫിലിപ്പ് രാജകുമാരന്‍ പങ്കെടുത്തിട്ടുണ്ട്. 1921ല്‍ ഗ്രീസിലെ കോര്‍ഫു ദ്വീപിലായിരുന്നു ജനനം. കായിക താരം കൂടിയായിരുന്നു ഫിലിപ്പ് രാജകുമാരന്‍.

Story Highlights: briton, royal family, obit

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top