ഇന്തൊനീഷ്യയിൽ ശക്തമായ ഭൂചലനം; ആറ് മരണം

ഇന്തൊനീഷ്യയിൽ ശക്തമായ ഭൂചലനം. കിഴക്കൻ ജാവയിലാണ് സംഭവം. പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടോടെ ഉണ്ടായ ഭൂചലനത്തിൽ തീവ്രത 6 രേഖപ്പെടുത്തി.
ഭൂചലനത്തിൽ ആറ് പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. ഇന്തൊനീഷ്യയിലെ ഡിസാസ്റ്റർ മിറ്റിഗേഷൻ ഏജൻസി വൃത്തങ്ങളെ ഉദ്ധരിച്ചാണ് എൻ.ഡി.ടി.വി ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മുഖ്യ ദ്വീപായ ജാവയിലും ടൂറിസ്റ്റ് കേന്ദ്രമായ ബാലിയിലും കെട്ടിടങ്ങൾക്ക് വലിയ രീതിയിൽ നാശനഷ്ടമുണ്ടായി. നിരവധി വീടുകൾ തകർന്നു.
സുനാമിക്ക് കാരണാകുന്ന തീവ്രതയില്ലെന്ന് ഇന്തൊനീഷ്യയുടെ ഭൂചലന സൂനാമി സെന്റർ മേധാവി രഹ്മത് ട്രിയോനോ അറിയിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
Story Highlights: 6 Killed After Earthquake Hits Indonesia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here