വായില്യംകുന്ന് സിനിമ സെറ്റിലെ അക്രമം; അഞ്ച് പേർ അറസ്റ്റിൽ

പാലക്കാട് സിനിമാ സെറ്റിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കടമ്പഴിപ്പുറം സ്വദേശികളായ സുബ്രഹ്മണ്യൻ, ബാബു, ശ്രീജിത്ത്, സച്ചിദാനന്ദൻ, ശബരീഷ് എന്നിവരാണ് അറസ്റ്റിലായത്. നിയമവിരുദ്ധമായി സംഘം ചേരൽ, അക്രമം ഉണ്ടാക്കൽ, അതിക്രമിച്ച് കടക്കൽ എന്നീ വകുപ്പുകൾ പ്രകാരം ഇവർക്കെതിരെ കേസെടുത്തു.
ഹിന്ദു-മുസ്ലീം പ്രണയ കഥ പ്രമേയമാക്കി ഒരുക്കുന്ന ചിത്രമാണ് വായില്യംകുന്ന്. ചിത്രത്തിന്റെ ഷൂട്ടിംഗ് കടമ്പഴിപ്പുറം വായില്യംകുന്ന് ക്ഷേത്ര പരിസരത്ത് നടക്കുമ്പോഴാണ് അക്രമം നടന്നത്. ഭീഷണിയുമായി ആർഎസ്എസ് പ്രവർത്തകർ രംഗത്തെത്തുകയായിരുന്നു. ചിത്രത്തിന് ഒരിടത്തും ചിത്രീകരിക്കാൻ അനുമതി നൽകില്ലെന്ന് ആർഎസ്എസ് പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായി അണിയറപ്രവർത്തകർ ആരോപിച്ചു. പ്രദേശത്ത് സംഘർഷമുണ്ടായതോടെ ചിത്രീകരണം നിർത്തിവച്ചിരുന്നു.
Story Highlights: RSS, Attack, Neeyam nadhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here