സിആർപിഎഫ് ജവാന്മാർക്കെതിരായ മമതയുടെ വിവാദ പരാമർശം; തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകാനുള്ള അവസാന തിയതി ഇന്ന്

തെരഞ്ഞെടുപ്പ് കമ്മീഷൻ മമതാ ബാനർജിയ്ക്ക് നൽകിയ നോട്ടിസിൽ മറുപടി നൽകാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. പ്രചാരണത്തിനിടെ സിആർപിഎഫ് ജവാന്മാർക്കെതിരെ വിവാദ പരാമർശം നടത്തിയതിനാണ് മുഖ്യമന്ത്രി മമത ബാനർജിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടിസ് നൽകിയത്.
സിആർപിഎഫ് ഉദ്യോഗസ്ഥർ വോട്ടർമാരെ ഭീഷണിപ്പെടുത്തുകയാണെന്നും അവർക്ക് ആരാണ് അതിനുള്ള അനുമതി നൽകിയതെന്നും ഉള്ള പരാമർശമായിരുന്നു മമത നടത്തിയത്. ശനിയാഴ്ച രാവിലെ 11 മണിക്ക് മുമ്പായി വിശദീകരണം നൽകണമെന്നാണ് നിർദേശം.
മാർച്ച് 28 നും ഏപ്രിൽ ഏഴിനും നടന്ന പൊതു പരിപാടികളിലായിരുന്നു മമത സിആർപിഎഫിനെതിരെ പരാമർശം നടത്തിയത്.
Story Highlights: Mamta Banerjee, CRPF
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here